ശരീരത്തിനാണോ ആത്മാവിനാണോ പ്രാധാന്യം? (ഭാഗം 2)
പതിനേഴാം നൂറ്റാണ്ടിൽ ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും തത്വചിന്തകനുമായിരുന്ന റെനെ ഡെസ്കാർട്ടസിന്റെ "ഞാൻ ചിന്തിക്കുന്നു, അതിനാൽ ഞാൻ ആയിരിക്കുന്നു" ( "ഐ തിങ്ക്, തേർഫോർ ഐ ആം")എന്ന സിദ്ധാന്തം ധാരാളം ആളുകളെ ആകർഷിച്ചു. എന്നാൽ അധികം താമസിക്കാതെ ഈ തത്വശാസ്ത്രം "ഞാൻ ചിന്തിക്കുന്നു, അതിനാൽ ഞാൻ ചിന്തിക്കുന്നതെന്തോ അതാണ് ഞാൻ" എന്ന താത്വീകമായി രൂപാന്തരപ്പെട്ടു. ഇന്ന് നമ്മുടെ ചുറ്റും കണ്ടുവരുന്ന "ലിംഗ പ്രതിസന്ധി" (ജെൻഡർ ക്രൈസിസ് )അഥവാ ലിംഗത്തെ വെറും മാനസികാവസ്ഥയായി കരുതുന്നത് ഇതിൻറെ വകഭേദങ്ങളാണ്.
1994-ൽ ജോൺ പോൾ രണ്ടാമൻ പാപ്പ എഴുതിയതുപോലെ റെനെ ഡക്കാർട്ടസിന്റെ തത്വശാസ്ത്രത്തിന്റെ ചിറ്റോളങ്ങൾ വളരെ ആഴമായ ഭീഷണി ജീവനുനേരെ ഉയർത്തിയിട്ടുണ്ട്. വ്യക്തികളുടെ ജീവനു മാത്രമല്ല സംസ്കാരങ്ങൾക്കു തന്നെയും അത് ഭീഷണിയായി(കുടുംബങ്ങൾക്കുള്ള കത്ത്: 21). ഈ കാർത്തേസൃൻ പ്രതിസന്ധിയെ അദ്ദേഹം ഇങ്ങനെ സംഗ്രഹിച്ചു: " ഞാൻ ചിന്തിക്കുന്നു, അതിനാൽ ഞാൻ ആയിരിക്കുന്നു" എന്ന തത്വശാസ്ത്രം രൂപപ്പെടുത്തിയ വ്യക്തി, ആധുനിക മനുഷ്യന് വ്യതിരിക്തമായ ദ്വൈതസ്വഭാവം സമ്മാനിച്ചു. മനുഷ്യന്റെ ആത്മാവും ശരീരവും തമ്മിലും ശരീരവും ആത്മാവും തമ്മിലും അടിസ്ഥാന വൈരുദ്ധ്യങ്ങൾ സൃഷ്ടിക്കുകയെന്നത് ഈ യുക്തിസിദ്ധാന്തത്തിന്റെ പ്രത്യേകതയാണ്. എന്നാൽ മനുഷ്യൻ ശരീരത്തിന്റെയും ആത്മാവിന്റെയും ഐക്യരൂപമാണ്. മനുഷ്യനിൽ ആത്മാവിനെയും ശരീരത്തെയും വ്യത്യസ്തമായി കരുതിയതിന്റെ ഫലമായി ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടു എന്നതിന്റെ സ്ഥാനത്ത് പ്രകൃതിയിലെ മറ്റു ജീവികളുമായും മനുഷ്യൻ ഉപഭോഗത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുമായുള്ള സാമ്യത്തെ പരിഗണിക്കാനുള്ള, വളരുന്ന ഒരു പ്രവണത കണ്ടുവരുന്നുണ്ട്. ഇങ്ങനെയുള്ള മാനദണ്ഡങ്ങൾ പ്രയോഗിക്കുന്നതിന് പിന്നിൽ എത്ര വലിയ അപകടം പതിയിരിപ്പുണ്ട് എന്നത് ആർക്കും മനസ്സിലാക്കാവുന്നതാണ്. മനുഷ്യശരീരത്തെ അസംസ്കൃത വസ്തുവായി ഉപയോഗിച്ച് തുടങ്ങുമ്പോൾ ഒഴിവാക്കാനാവാത്ത ഒരു ധാർമികാധപതനത്തിൽ നാം എത്തിച്ചേരും.( കുടുംബങ്ങൾക്കുള്ള കത്ത് 19)
ഏതാണ്ട് മാനിക്കിയിസം പാഷണ്ഡത പോലെ ഈ നരവംശ ശാസ്ത്ര കാഴ്ചപ്പാടിനുള്ളിൽ ഒരു പുതിയതരം മാനിക്കേയിസത്തെ മനുഷ്യവംശം നേരിടുന്നുണ്ട്. ഈ അബദ്ധ സിദ്ധാന്ത പ്രകാരം, ശരീരവും ആത്മാവും കടകവിരുദ്ധങ്ങളാണ്. ശരീരം ആത്മാവിൽ നിന്ന് ജീവൻ സ്വീകരിക്കുന്നില്ല ആത്മാവ് ശരീരത്തിനു ജീവൻ പ്രദാനം ചെയ്യുന്നില്ല. അങ്ങനെയെങ്കിൽ, ഒരു വ്യക്തിയെന്ന നിലയിലുള്ള അവന്റെ അസ്ഥിത്വം നിലയ്ക്കുന്നു. സകല ഉദ്ദേശ്യങ്ങൾക്കും പ്രഖ്യാപനങ്ങൾക്കും അതീതമായി കേവലം ഒരു വസ്തുവായി മനുഷ്യൻ അവശേഷിക്കുന്നു എന്ന് കുടുംബങ്ങൾക്കുള്ള കത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ തുടരുന്നു. (കുടുംബങ്ങൾക്കുള്ള കത്ത് 21) ഈ നവമാനിക്കേയിസ സംസ്കാരത്തിന്റെ സ്വാധീനത്തിൽ മാനുഷികലൈംഗികത ചൂഷണത്തിനും ദുരുപയോഗത്തിനുമുള്ള മേഖലയായി കണക്കാക്കപ്പെടുന്നു. ആദത്തിനു മുൻപിൽ സ്ത്രീയെ കൊണ്ടുനിർത്തിയപ്പോൾ ഹവ്വായെ നോക്കി അവൻ അത്ഭുതസ്ത്ബ്ധനായി പറഞ്ഞ വാക്കുകൾക്ക് വിരുദ്ധമാണത്, " ഒടുവിൽ ഇതാ എന്റെ അസ്ഥിയുടെ നിന്നുള്ള അസ്ഥിയും മാംസത്തിൽ നിന്നുള്ള മാംസവും!" (ഉല്പത്തി 2 : 23) ഉത്തമഗീതങ്ങളിലും ഈ വിസ്മയഭാവം പ്രതിധ്വനിക്കുന്നുണ്ട്. " എന്റെ സഹോദരീ, എന്റെ മണവാട്ടി, നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു. നിന്റെ ഒറ്റ കടാക്ഷം കൊണ്ട് എന്റെ ഹൃദയം കവർന്നെടുത്തിരിക്കുന്നു" (ഉത്തമഗീതം: 4 : 9) മനുഷ്യ ലൈംഗീകതയിൽ കുടുംബജീവിതത്തിലും വിവാഹത്തിലും തന്റെ പങ്കാളിയുമായുള്ള ബന്ധത്തിൽ നിധി കണ്ടെത്താനും പൂർണത കണ്ടെത്താനും ദൈവീക വെളിപ്പെടുത്തലുകൾ നമ്മെ സഹായിക്കുന്നു. അതെ സമയം ബ്രഹ്മചര്യം സ്വീകരിച്ച് ദൈവ രാജ്യത്തിനുവേണ്ടി നിലകൊള്ളുന്ന ഓരോരുത്തരും അതിൽ ജീവിതത്തികവ് അനുഭവിക്കുന്നു.
(ആത്മാവും ശരീരവും കത്തോലിക്ക സഭയുടെ വീക്ഷണത്തിൽ, അടുത്ത ഭാഗത്തിൽ തുടരുന്നതാണ്)
വി ജോൺ പോൾ രണ്ടാമൻ പാപ്പയുടെ 'ശരീരത്തിന്റെ ദൈവശാസ്ത്ര'ത്തെക്കുറിച്ചു കൂടുതൽ അറിയുവാൻ താത്പര്യമുണ്ടെങ്കിൽ ഇമെയിൽ അയക്കുക.
email: [email protected]
വിഡിയോകൾക്കായി യൂട്യൂബ്: BABU JOHN TOBFORLIFE.
(ടി ഒ ബി ഫോർ ലൈഫ് സ്ഥാപകനും ഡയറക്ടറും ‘തിയോളജി ഓഫ് ദി ബോഡി’ പ്രഭാഷകനുമാണ് ലേഖകന്‍)
തിയോളജി ഓഫ് ബോഡി മുഴുവൻ പരമ്പര വായിക്കുന്നതിനായി ഇവിടെ അമർത്തുക
TOB -1 ശരീരത്തിനും ഒരു ദൈവശാസ്ത്രമോ ?
TOB-2 എന്താണ് ശരീരത്തിൻറെ ദൈവശാസ്ത്രം
TOB-3 സെക്സ് എന്ന പദം ഉപയോഗിക്കുവാൻ നിങ്ങൾക്ക് മടിയുണ്ടോ
TOB-4 എന്തുകൊണ്ട് ദൈവം നമ്മെ ആണായി അല്ലെങ്കിൽ പെണ്ണായി സൃഷ്ടിച്ചു
TOB-5 ദൈവം നമ്മെ സൃഷ്ടിച്ചത് ഒരു ദാനമായിത്തീരാനാണ്(ഭാഗം1))
TTOB-6 ദൈവം നമ്മെ സൃഷ്ടിച്ചത് ഒരു ദാനമായിത്തീരാനാണ്(തുടർച്ച)
TOB-7 ശരീരത്തിനാണോ ആത്മാവിനാണോ പ്രാധാന്യം? (ഭാഗം 1)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26