ലൗലി ബാബു തെക്കേത്തലയുടെ മൂന്നാമത് പുസ്തകം ക്രൈസ്തവ തീര്‍ത്ഥാടനം-പുണ്യ ദേവാലയങ്ങളിലൂടെ ഒരു യാത്ര ഭാഗം 2 ന്റെ കവര്‍ പേജ് പ്രകാശനം ചെയ്തു. ഈസ്റ്റര്‍ ദിനത്തില്‍ സോഷ്യല്‍മീഡിയയിലൂടെയാണ് പ്രകാശനം ചെയ്തത്.
കേരള കോണ്‍ഗ്രസ് എം. സംസ്‌കാര വേദിയുടെ പ്രസിഡന്റ് ഡോ. വര്‍ഗീസ് പേരയില്‍, സ്വര്‍ഗം സിനിമയുടെ നിര്‍മ്മാതാവ് പാലാ നീലൂര്‍ സ്വദേശിനി ഡോ. ലിസി കെ. ഫെര്‍ണാന്‍ഡസ്, പൈന്‍ മരങ്ങളുടെ നാട്ടില്‍ എന്ന മലയാള സിനിമയിലും നിരവധി ആഡ് ഫിലിമിലും അഭിനയിച്ച ബാലതാരം ഇവാനിയ നാഷ് എന്നിവരോടൊപ്പം കവര്‍ പേജ് പ്രകാശനത്തില്‍ കുവൈറ്റ് റാഡിസണ്‍ ബ്ലു ഹോട്ടല്‍ ഡയറക്ടര്‍ ഓഫ് എഞ്ചിനീയര്‍ ബാബു പോള്‍, ഏബല്‍ ജോസഫ് ബാബു, ബെഞ്ചമിന്‍ നാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഫാ. ഡോ. ബില്‍ജു വാഴപ്പള്ളി (മാനേജിങ് എഡിറ്റര്‍ കത്തോലിക്കാ സഭ പത്രം ) റവ. ഫാ. ജോണ്‍സണ്‍ നെടുമ്പുറത്ത് (അഡ്മിനിസ്‌ട്രേറ്റര്‍, ന്യൂ ഡല്‍ഹി സലേഷ്യന്‍പ്രൊവിന്‍സ് ), ഫാ. ജെയിംസ് പഴയമ്പള്ളി (ഡോണ്‍ബോസ്‌കോ നവജീവന്‍ ചര്‍ച്ച് )എന്നിവര്‍ അനുഗ്രഹ പ്രഭാഷണം ചെയ്തു.
മലയാളി മനസ് യുഎസ്എ ചീഫ് എഡിറ്റര്‍ രാജു ശങ്കരത്തില്‍, സീന്യൂസ് ലൈവ് ചീഫ് എഡിറ്റര്‍ ജോ കാവാലം(ദുബായ് ), ലോക കവി സമ്മേളനത്തിലെ പുരസ്‌കാര ജേതാവ് ഡോ. ഫിലിപ്പോസ് തത്തംപള്ളി, സിസ്റ്റര്‍ വലന്‍സിയ (കൃപ ജ്യോതി പ്രൊവിന്‍സ്), ലില്ലി ആന്റണി (സഹ സ്ഥാപക മഞ്ഞില ട്രെഡേഴ്സ് തൃശൂര്‍) രേഖ എം.എസ് (അധ്യാപിക) ജോയല്‍ മഞ്ഞില (കുവൈറ്റ് )ജോസ് മഞ്ഞില(കൊച്ചി), ഡോ. സുജിത കെ.എ (അസിസ്റ്റന്റ് പ്രൊഫസര്‍, വിവേകാനന്ദ കോളജ് തൃശൂര്‍ ), സണ്ണി മഞ്ഞില (ബഹ്റൈന്‍), സ്റ്റാന്‍ലി ചിറ്റാട്ടുകര (SMCA മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ ഹെഡ്മാസ്റ്റര്‍), ജ്യോതി ഫിലിപ്പ് (MOH ബഹ്റൈന്‍), ബിനു ജോമോന്‍ (ROP ഒമാന്‍), ബീന മഞ്ഞില (അസിസ്റ്റന്റ് പ്രൊഫസര്‍ സെന്റ് ജോസഫ് കോളജ് ), റീജ മഞ്ഞില(തൃശൂര്‍ ) റോഷ്നി വര്‍ഗീസ് (കുവൈറ്റ്)സിജി ചാക്കോ (കുവൈറ്റ്) സിമി ഗോവിന്ദ്(ബിസിനസ് വുമണ്‍, ചേമ്പര്‍ ഓഫ് കോമേഴ്സ് മെമ്പര്‍),കവിത ജെയിംസ് (അധ്യാപിക), ജിഷ സജു, ഷെബ സാറ ബാബു (ദുബായ് ), ദീപ ഡേവിസ് തട്ടില്‍, സ്റ്റെഫി ദിപിന്‍ തെക്കെത്തല, ഷെമി ജയ്ജീ തേറാട്ടില്‍(കുവൈറ്റ്)ധന്യ മനോജ് (അധ്യാപിക) ജയ്‌നി ആന്റോ പാണെങ്ങാടന്‍, ലിസ വര്‍ഗീസ് കൊള്ളന്നൂര്‍, സിന്ധു കൂറ്റനാട് (ഉദ്യോഗസ്ഥ, തദ്ദേശ സ്വയംഭരണ വകുപ്പ്) ഷാരോണ്‍ സില്‍വന്‍ (MOI കുവൈറ്റ്), ജിംസി കാക്കശേരി (മാനേജര്‍ കോപ്പറേറ്റീവ് ബാങ്ക് പുതുക്കാട് )രജിത ലെജന്‍ (അയര്‍ലന്‍ഡ്), സരിത വി.ബി (പ്രസിഡന്റ് കേരള മഹിളാ സംഘം, തൃശൂര്‍), മേഴ്സി സണ്ണി(റിട്ട. ക്ലര്‍ക്ക് ബി. സി.എച്ച്. എസ്), ചേമ്പര്‍ ഓഫ് കോമേഴ്സ് തൃശൂര്‍ പ്രസിഡന്റ് മൃദു നിക്‌സണ്‍, എല്‍സി കെ.പി (അധ്യാപിക )ലയണ്‍സ് ക്ലബ് ഈസ്റ്റ് ഫോര്‍ട്ട് ലേഡീസ് വിങ് സെക്രട്ടറി പിങ്കി ജോണ്‍സണ്‍, ബ്രെറ്റലി ബാബു തെക്കെത്തല, ഏബല്‍ ജോസഫ് ബാബു, ജോലറ്റ് ജോണ്‍സണ്‍, ജോസഫ് തലക്കോട്ടൂര്‍, അനു തെരേസ ജോസ്, രശ്മി ബി. കര്‍ത്ത (അധ്യാപിക) എന്നിവര്‍ ആശംസകള്‍ അറിയിച്ച് സന്ദേശങ്ങള്‍ അയച്ചു.
ആശംസകള്‍ അയച്ച എല്ലാവര്‍ക്കും നാളിതുവരെ എഴുത്ത് വഴികളില്‍ പ്രോത്സാഹനം നല്‍കിയ ഏവര്‍ക്കും ലൗലി ബാബു തെക്കേത്തല നന്ദി രേഖപ്പെടുത്തി. ജീവിതത്തില്‍ കടന്നുവന്ന വഴികളില്‍ പ്രിയപ്പെട്ടവരില്‍ ചിലരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള കവര്‍ പേജ് പ്രകാശനം തനിക്ക് തീര്‍ത്ഥാടന തുല്യം ആയിരുന്നു എന്നും എഴുത്തും വായനയും എഴുത്തു കൂട്ടങ്ങളില്‍ മാത്രം ഒതുങ്ങാതെ കൂടുതല്‍ ജനകീയമാക്കാനുള്ള തന്റെ ഉദ്യമത്തിന്റെ ഭാഗമായാണ് സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ വ്യത്യസ്തമായ കവര്‍ പേജ് പ്രകാശനം എന്നും ലൗലി ബാബു തെക്കേത്തല പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.