ജോൺസൺ ആന്റ് ജോൺസൺ വാക്സിനുകൾ അധാർമികം : ന്യൂ ഓർലിയൻസ് അതിരൂപത

ജോൺസൺ ആന്റ് ജോൺസൺ വാക്സിനുകൾ അധാർമികം : ന്യൂ ഓർലിയൻസ് അതിരൂപത

ന്യൂ ഓർലിയൻസ്: അടുത്തിടെ അമേരിക്കയിൽ അംഗീകരിച്ച ജോൺസൺ ആന്റ് ജോൺസൺ കമ്പനിയുടെ വാക്സിൻ കത്തോലിക്ക ധാർമികതക്ക് എതിരായ വിധത്തിൽ നിർമ്മിക്കുന്നതിനാൽ കത്തോലിക്കർ മറ്റ് വാക്സിനുകൾ ഉപയോഗിക്കണം എന്ന ആഹ്വാനവുമായി ന്യൂ ഓർലിയൻസ് അതിരൂപത. ഫെബ്രുവരി 27 ന് യു‌എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ് ഡി എ) ജോൺസൺ ആന്റ് ജോൺസൺ വാക്സിൻ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗത്തിനായി അനുവദിച്ചു. എന്നാൽ രൂപകൽപ്പനയുടെയും വികസനത്തിന്റെയും ഉത്പാദനഘട്ടങ്ങളിലും ലാബ് പരിശോധനകളിലും ഈ വാക്സിൻ അബോർഷൻ-സെൽ ഉപയോഗിച്ചതായി പ്രോ-ലൈഫ് ഷാർലറ്റ് ലോസിയർ ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തിയിരുന്നു. ഇതിനാലാണ് ഫെബ്രുവരി 26 ന് ന്യൂ ഓർലിയൻസ് അതിരൂപതയാണ്, ഈ വാക്സിൻ അധാർമികമായി നിർമിച്ചതാണ് എന്ന് പ്രസ്താവിച്ചത്. എന്നിരുന്നാലും, ലഭ്യമായ മറ്റ് രണ്ട് കോവിഡ് വാക്സിനുകൾ ധാർമ്മികമായി സ്വീകാര്യമാണ് എന്നും അതിരൂപത വ്യക്തമാക്കി. മറ്റ് ധാർമ്മിക ബദലുകൾ ലഭ്യമല്ലെങ്കിൽ കത്തോലിക്കർക്ക് ജോൺസൺ & ജോൺസൺ വാക്സിൻ ഉപയോഗിക്കുന്നത് വിലക്കിയിട്ടില്ല. കോവിഡിനായി വാക്സിനേഷൻ സ്വീകരിക്കണോ വേണ്ടയോ എന്ന തീരുമാനം ഒരാൾ തന്റെ ഡോകടോറോട് കൂടിയാലോചിച്ച് വ്യക്തിഗത മനസാക്ഷിക്ക് അനുസരിച്ച് എടുക്കണം എന്നും അതിരൂപത ഓർമപ്പെടുത്തി .

“ന്യൂ ഓർലിയാൻസിലെ അതിരൂപത, വത്തിക്കാനിൽ നിന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കാത്തലിക് ബിഷപ്പുമാരുടെ കോൺഫറൻസിൽ നിന്നും നാഷണൽ കാത്തലിക്ക് ബയോ-എത്തിക്‌സ് സെന്റർ എന്നിവയിൽ നിന്നുമുള്ള മാർഗനിർദേശത്തിന്റെ വെളിച്ചത്തിൽ, അബോർഷൻ സെൽ‌ലൈൻ ഉപയോഗിച്ച ചില ലാബ് പരീക്ഷണ രീതികളുണ്ടെങ്കിലും നിലവിൽ ലഭ്യമായ രണ്ട് വാക്സിനുകൾ (മോഡേർണ, ഫൈസർ ) എന്നിവ ഉൽ‌പാദന പ്രക്രിയയിൽ ഗർഭച്ഛിദ്രത്തിൽ നിന്നുള്ള സെൽ‌ ലൈനുകളെ ആശ്രയിക്കുന്നില്ല. അതിനാൽ‌ കത്തോലിക്കർക്ക് ധാർമ്മികമായി സ്വീകരിക്കാവുന്നതാണ്” അതിരൂപത പ്രസ്താവനയിൽ‌ അറിയിച്ചു.

ഡിസൈൻ ഘട്ടത്തിൽ എല്ലാ വാക്സിനുകളും ഉപേക്ഷിച്ച ഗര്ഭപിണ്ഡത്തിൽ നിന്നുള്ള കോശങ്ങൾ ഉപയോഗിച്ച് ചില പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയെങ്കിലും ജോൺസൺ ആന്റ് ജോൺസൺ അവരുടെ എല്ലാ ഘട്ടത്തിലും പ്രത്യേകിച്ച് ഉല്പാദന സമയത്തും ഗർഭച്ഛിദ്രത്തിൽ നിന്നുള്ള കോശങ്ങൾ ഉപയോഗിക്കുന്നു എന്നതാണ് പ്രധാന വിത്യാസം. ഇതുകൊണ്ടാണ് ജോൺസൺ ആന്റ് ജോൺസൺ വാക്സിൻ ഉപയോഗിക്കരുത് എന്ന് അതിരൂപത നിർദ്ദേശിച്ചത്.

“വാക്സിനുകൾ ഉണ്ടാക്കാൻ ഗർഭച്ഛിദ്രത്തിൽ നിന്നുള്ള സെൽ ലൈനുകൾ ഉപയോഗിക്കാൻ തീരുമാനിച്ചവരുടെ തെറ്റ് സഭ ഒരു തരത്തിലും കുറച്ചു കാണുന്നില്ല” എന്ന് അതിരൂപത ഊന്നിപ്പറഞ്ഞു. അതിനാൽ നിങ്ങൾ വാക്സിൻ എടുക്കുമ്പോൾ, ഗർഭച്ഛിദ്ര കോശങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന പുതിയ ജോൺസൺ ആന്റ് ജോൺസൺ വാക്സിൻ സ്വീകരിക്കുന്നതിനുപകരം മോഡേണ അല്ലെങ്കിൽ ഫൈസർ വാക്സിൻ ലഭ്യമാണെങ്കിൽ കത്തോലിക്കർ ഈ വാക്സിനുകളിലൊന്ന് തിരഞ്ഞെടുക്കണമെന്ന് ഞങ്ങൾ ഉപദേശിക്കുന്നു.”

“ധാർമ്മിക വിരുദ്ധമല്ലാത്ത വാക്സിനുകൾ ലഭ്യമല്ലാത്ത രാജ്യങ്ങളിലും അത്തരം വാക്സിനുകളുടെ വിതരണം പരിമിതപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലും, ഗവേഷണത്തിൽ ഗർഭച്ഛിദ്രത്തിൽ നിന്നുള്ള സെൽ ലൈനുകൾ ഉപയോഗിച്ച കോവിഡ് വാക്സിനുകൾ എടുക്കുന്നത് ധാർമ്മികമായി സ്വീകരിക്കാവുന്നതാണ്” എന്ന് ഡിസംബർ 21 ന് അമേരിക്കയിലെ കത്തോലിക്കാ വിശ്വാസ ഉപദേശക സമിതി പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു. എന്നാൽ അവയെല്ലാം ഗർഭച്ഛിദ്രം എന്ന ഗുരുതരമായ തിന്മയുടെ സ്വീകാര്യതയോ, ഗർഭച്ഛിദ്രത്തിൽ നിന്ന് പുറപ്പെടുന്ന സെൽ ലൈനുകൾ ഉപയോഗിക്കുന്നതിന് ധാർമ്മിക അംഗീകാരമുണ്ടെന്നോ ഒരു തരത്തിലും സൂചിപ്പിക്കുന്നില്ല എന്നും വത്തിക്കാൻ പറഞ്ഞു.

ജോൺസൻ & ജോൺസൺ വാക്സിനുകളുടെ ഒരു പ്രധാന ഗുണം ഇതിന് പ്രത്യേക റഫ്രിജറേഷൻ വഴിയുള്ള വളരെ താഴ്ന്ന താപനിലയിൽ സൂക്ഷിച്ചു വയ്ക്കേണ്ട ആവശ്യമില്ലെന്നും ഒറ്റ തവണയായി വിതരണം ചെയ്യാമെന്നതുമാണ്. ഇത് മോഡേണ, ഫൈസർ വാക്സിനുകളേക്കാൾ കൂടുതൽ ആകർഷകമാക്കുന്നു. ആ വാക്സിനുകൾക്ക് വളരെ താഴ്ന്ന താപനിലയിൽ (-70 ഡിഗ്രി) സൂക്ഷിച്ചു വയ്ക്കേണ്ട സംഭരണം ആവശ്യമാണ്, അവ രണ്ട് ഡോസുകളായി മാത്രമാണ് നൽകുന്നതും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.