ട്രംപിന് കാൽ ഞരമ്പുകളെ ബാധിക്കുന്ന ക്രോണിക് വീനസ് ഇന്‍സഫിഷന്‍സി രോഗം; ഊഹാപോഹങ്ങളിൽ വ്യക്തത വരുത്തി വൈറ്റ് ഹൗസ്

ട്രംപിന് കാൽ ഞരമ്പുകളെ ബാധിക്കുന്ന ക്രോണിക് വീനസ് ഇന്‍സഫിഷന്‍സി രോഗം; ഊഹാപോഹങ്ങളിൽ വ്യക്തത വരുത്തി വൈറ്റ് ഹൗസ്

വാഷിങ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്  ട്രംപിന്റെ കാലുകളില്‍ നീര്‍വീക്കം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാല്‍ ഞരമ്പുകളെ ബാധിക്കുന്ന ക്രോണിക് വീനസ് ഇന്‍സഫിഷന്‍സി (chronic venous insufficiency-CVI) രോഗാവസ്ഥ കണ്ടെത്തി. ഭയപ്പെടാനില്ലെന്നും ഇതൊരു സാധാരണ രോഗാവസ്ഥയാണെന്നും വൈറ്റ് ഹൗസ് പറഞ്ഞു.

കാലുകളില്‍ നേരിയ വീക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രസിഡന്റിനെ ആരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കിയത്. ഗുരുതരമായ അവസ്ഥയില്ലെന്നും പ്രസിഡന്റിന്റെ ഡോക്ടര്‍ ഷോണ്‍ ബാര്‍ബബെല്ല പറഞ്ഞു. 79 വയസുള്ള പ്രസിഡന്റ് ആരോഗ്യവാനായി തുടരുന്നുവെന്നും ബാര്‍ബറല്ല പറഞ്ഞു.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റാണ് ട്രംപിന്റെ ആരോ​ഗ്യ വിവരം പത്രസമ്മേളനത്തിലൂടെ അറിയിച്ചത്. കാലിലെ നീർവീക്കത്തിന് പുറമേ ട്രംപിന്റെ കൈയുടെ പിൻഭാഗത്ത് ചതവ് ഉണ്ടായിരുന്നതായും ലീവിറ്റ് പറഞ്ഞു.

ഒരു പത്രസമ്മേളനത്തിനിടെയുള്ള ഡൊണൾഡ് ട്രംപിന്റെ കൈയിലെ ചതഞ്ഞ പാടിന്റെ ചിത്രം പുറത്തു വന്നതോടെയാണ് ഊഹാപോഹങ്ങൾ ഉയർന്നുതുടങ്ങിയത്. കൈയുടെ പിൻഭാഗത്തുള്ള പാട് മറയ്ക്കാൻ കനത്ത മേക്കപ്പ് ഉപയോഗിക്കുന്നുവെന്നതടക്കം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

കാലുകളിലെ സിരകള്‍ക്ക് ഹൃദയത്തിലേക്ക് ആവശ്യത്തിന് രക്തം തിരികെ പമ്പ് ചെയ്യാന്‍ കഴിയാത്ത ഒരു അവസ്ഥയാണ് ക്രോണിക് വീനസ് ഇന്‍സഫിഷന്‍സി. സാധാരണയായി രണ്ട് കാലുകളെയും ഇത് ബാധിക്കാറുണ്ടെങ്കിലും ഇത് ഒരു കാലില്‍ ആരംഭിച്ച് കാലക്രമേണ വഷളാകുന്ന രീതിയിലേക്കും എത്താം.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.