തെല്ലൊരു വിഷമത്തോടെയാണ് കുറിക്കുന്നത്. അറിവില്ലായ്മകൊണ്ടു തീർത്തും മലിനമായിക്കൊണ്ടിരിക്കുന്ന പുതുതലമുറയുടെ ജീവിതത്തെറ്റുകളിലേക്കു ഒരെത്തിനോട്ടം. “ഇരവഴിഞ്ഞിപുഴ അറബിക്കടലിനു ഉള്ളതാണെങ്കിൽ കാഞ്ചന മോയിതിന് ഉള്ളതാണ്.” കേൾക്കാൻ ഇമ്പമൂറുന്ന വാക്കുകളും മിഴികൾക്കു കുളിര്‍മയേകുന്ന പ്രണയരംഗങ്ങളും. ന്യൂജെൻ സിനിമാകൊട്ടകയിലെ രംഗങ്ങൾക്ക് ജീവിതം നൽകിയേക്കാം എന്ന് വിചാരിച്ചു ഇറങ്ങിപുറപ്പെട്ടു ഒടുവിൽ പത്രത്താളുകളിലെ ആറു വരി കോളത്തിൽ ജീവിതം ഒരു കളര്‍ഫോട്ടോ ആക്കി തീർക്കേണ്ടിവരുന്ന പുതുതലമുറയിലെ വഴിതെറ്റിയ പ്രണയക്കുരുക്കളിലേക്കു ഒരെത്തിനോട്ടം.
പ്രണയിച്ചോളൂ, പക്ഷെ അത് മാതാപിതാക്കള്‍ ജീവിതത്തിൽ പ്രണയിക്കുന്നത് കണ്ടായിരിക്കണം. ഏറ്റവും ഒടുവിൽ സംഭവിക്കേണ്ട ശരീരത്തിന്റെ പങ്കുവയ്ക്കല്‍പ്പോലും പ്രണയത്തിന്റെ തുടക്കത്തിലേ നടക്കുന്നു എന്നുള്ളതൊക്കെ നമ്മുടെ തലമുറ എവിടെയോ ഇടറിവീഴുന്നു എന്നുള്ളതിന്റെ സൂചനയല്ലേ? നിങ്ങളോടു ഒരു വാക്ക്, ശരീരം ചോദിക്കുന്നവന്റെ കണ്ണിലും പ്രണയമാണ് കാണുന്നതെങ്കിൽ നിങ്ങള്‍ക്ക് അന്ധത ബാധിച്ചിരിക്കുന്നു. നിങ്ങളുടെ ചുവടുകൾക്കു ഉറപ്പേകാൻ നടന്നു ജീവിതം തീർത്ത അമ്മയെയും, സ്വപ്നങ്ങൾക്ക് ഉറക്കമിളച്ചു കൂട്ടിരുന്ന അപ്പനെയും വിട്ടുപേക്ഷിച്ചു ഇറങ്ങിപ്പോരാൻ പറയുന്നവന്റെ വാക്കിലും പ്രണയമാണ് കാണുന്നതെങ്കിൽ നിങ്ങള്‍ക്ക് അന്ധത ബാധിച്ചിരിക്കുന്നു. താലിച്ചരട് ഒരു ഉറപ്പായി കഴുത്തിൽ വീഴുന്നതിനുമുൻമ്പേ ശരീരം ചോദിക്കുന്നവൻറെ പെരുമാറ്റത്തിലും പ്രണയമാണ് കാണുന്നതെങ്കിൽ നിങ്ങള്‍ക്ക് അന്ധത ബാധിച്ചിരിക്കുന്നു. ഇറങ്ങിപ്പോരാൻ കഴിയാത്തവിധം വിലപ്പെട്ടത് പലതും നഷ്ടപ്പെട്ടന്ന് ബോധ്യപ്പെടുമ്പോൾ പിന്നെ എല്ലാവരും ആത്മഹത്യായുടെ വഴിയിൽ ആണ്. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല, പകരവുമല്ല. മറിച്ചു നിങ്ങള്‍ മരിച്ച ഓർമ്മ ദിവസം അവർക്കു പലഹാരം കഴിക്കാനുള്ള ഒരു അവസരമാണ്. വേണ്ടാന്ന് പറയുന്നവനെ നോക്കി ഒന്ന് ചിരിക്കണം, എന്നിട്ടു മനസ്സിൽ പറയണം, എന്നെപ്പോലെയുള്ള ഒരാളെ സ്വന്തമാക്കാൻ തക്കവിധം ഭാഗ്യം അവനു ഇല്ലാതെയായിപ്പോയി. ഓർക്കണം, ഒരു നിമിഷം കൊണ്ട് നിങ്ങളുടെ ജീവിതത്തിനു വിരാമമിടുമ്പോൾ അതോർത്തു ഒരുപാടു കാലം കരയാൻ ഒരുപാടുപേരെ സൃഷ്ടിച്ചിട്ടാണ് പോകുന്നത്.
യുദ്ധത്തിൽ പരുക്ക് പറ്റി എന്നത് തോറ്റുപോകുന്നു എന്നതല്ല കാണിക്കുന്നത്. മറിച്ചു, കുറച്ചുക്കൂടി ശ്രദ്ധിച്ചു ജീവിക്കണം എന്ന് ഓർമ്മപെടുത്തുകയാണ്. ജീവിച്ചുകാണിക്കൂ സോദരരെ, പോരാടി ജയിച്ചുകാണിക്കൂ പുതുതലമുറയെ.
✍
ആല്‍ബിന്‍ ജോര്‍ജ്
മരങ്ങാട്ടുപിള്ളി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.