'മാധവിക്കുട്ടിയെ ഇസ്ലാമാക്കിയത് 20 കോടിക്ക്; മലയാളത്തിലെ ഒരു പ്രമുഖ നടിക്ക് മതം മാറുന്നതിന് വാഗ്ദാനം ചെയ്തത് 100 കോടി': ഗുരുതര വെളിപ്പെടുത്തലുമായി സംവിധായകന്‍ വിജി തമ്പി

'മാധവിക്കുട്ടിയെ ഇസ്ലാമാക്കിയത്  20 കോടിക്ക്; മലയാളത്തിലെ ഒരു പ്രമുഖ നടിക്ക് മതം മാറുന്നതിന് വാഗ്ദാനം ചെയ്തത് 100 കോടി': ഗുരുതര വെളിപ്പെടുത്തലുമായി സംവിധായകന്‍ വിജി തമ്പി

കൊച്ചി: പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയെ ഇസ്ലാമിലേക്ക് മതം മാറ്റിയത് 20 കോടി രൂപ മുടക്കിയാണെന്ന വെളിപ്പെടുത്തലുമായി സിനിമാ സംവിധായകന്‍ വിജി തമ്പി. അടുത്തയിടെ മലയാളത്തിലെ ഒരു പ്രമുഖ നടിക്ക് മതം മാറുന്നതിനായി 100 കോടി രൂപയുടെ വാഗ്ദാനമാണ് ലഭിച്ചതെന്നും അദേഹം പറഞ്ഞു.

ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍, ലൗ ജിഹാദുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് സിനിമാ, സാഹിത്യ മേഖലയുമായി ബന്ധപ്പെട്ട നിര്‍ണായക വെളിപ്പെടുത്തലുകള്‍ വിജി തമ്പി നടത്തിയത്.

'ഇസ്ലാം മതം സ്വീകരിക്കുന്നതിന് 100 കോടി രൂപയുടെ ഓഫര്‍ വന്നുവെന്നത് തികച്ചും സത്യസന്ധമായ കാര്യമാണ്. കൃത്യമായ പേരും ഇടപാടുകളും മനസിലാക്കി തന്നെയാണ് പറയുന്നത്. ആ വ്യക്തിയെ എനിക്കറിയാം, അവര്‍ക്ക് എന്നെയും അറിയാം. അതിനാല്‍ പേര് പുറത്തു പറയുന്നില്ല' - വിജി തമ്പി വിശദീകരിച്ചു.

മാധവിക്കുട്ടിയെ കമല സുരയ്യ ആക്കിയത് കേരളത്തിലെ ലൗ ജിഹാദിന്റെ തുടക്കമായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് അതെ എന്ന് വ്യക്തമാക്കിയ അദേഹം, ഇതിനായി ഏകദേശം 20 കോടി രൂപയോളം രൂപ അക്കാലത്ത് മുടക്കിയെന്നും പറഞ്ഞു.

'ഏകദേശം 20 കോടി രൂപയോളം അക്കാലത്ത് മുടക്കിയാണ് മാധവിക്കുട്ടിയെ മാറ്റിയെടുത്തത്. അവരെപ്പോലെ ലോകമറിയപ്പെടുന്ന ഒരു സാഹിത്യകാരിയെ ഒരു 'ഐക്കണ്‍' ആക്കി മാറ്റാനാണ് ശ്രമിച്ചത്. മറ്റുള്ളവരെ ഇതിലേക്ക് ആകര്‍ഷിക്കുക എന്നതായിരുന്നു ലക്ഷ്യം.

എന്നാല്‍ ജീവിതത്തില്‍ തനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റായിരുന്നു അതെന്ന് മരണത്തിന് മുന്‍പ് മാധവിക്കുട്ടി പത്രപ്രവര്‍ത്തകയായ ലീലാ മേനോനോട് പറഞ്ഞിരുന്നു. അവര്‍ ആ തീരുമാനത്തില്‍ പിന്നീട് പശ്ചാത്തപിച്ചു' - വിജി തമ്പി വിശദീകരിച്ചു.

ലൗ ജിഹാദ് എന്നൊന്ന് നിലവിലുണ്ടെന്നും കോടിക്കണക്കിന് രൂപ ഇതിനായി ഒഴുകുന്നുണ്ടെന്നും അദേഹം അഭിമുഖത്തില്‍ ആരോപിച്ചു. 2047 ല്‍ ഭാരതത്തെ ഒരു ഇസ്ലാമിക രാജ്യമാക്കി മാറ്റുമെന്ന് പറയുന്നവര്‍ ഇവിടെയുണ്ട്. ഇതിലേക്ക് ആളുകളെ ആകര്‍ഷിക്കാനാണ് ഇത്തരം ഐക്കണുകളെ സൃഷ്ടിക്കുന്നത്.

ഹിന്ദുക്കള്‍ പലപ്പോഴും തങ്ങളുടെ മതത്തില്‍ അഭിമാനം കൊള്ളാത്തതുകൊണ്ടാണ് ലൗ ജിഹാദ് പോലെയുള്ള അബദ്ധങ്ങളില്‍ ചെന്ന് ചാടുന്നത്. മറ്റ് മതസ്ഥരെപ്പോലെ ഹിന്ദുക്കള്‍ സ്വാഭിമാനമുള്ളവരായി മാറണമെന്നും തങ്ങളുടെ സംസ്‌കാരം അടുത്ത തലമുറയെ പഠിപ്പിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

ഭാരതീയ സംസ്‌കാരത്തിന് ചേരാത്ത വിഷയങ്ങള്‍ സിനിമകളിലൂടെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. സ്വവര്‍ഗാനുരാഗം പ്രമേയമായ 'കാതല്‍' പോലെയുള്ള സിനിമകള്‍ ഭാരതീയ സംസ്‌കാരത്തിന് എതിരാണെന്നും ഇത്തരം പ്രമേയങ്ങള്‍ സിനിമാ രൂപത്തില്‍ എടുത്ത് പ്രചരിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും വിജി തമ്പി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.