'നിന്‍റെ തുമ്പ് കെട്ടിയ ചുരുൾ മുടിയിൽ' എന്ന് കാവ്യാത്മകമായി പറയുമെങ്കിലും ചുരുള മുടി കൊണ്ട് പലപ്പോഴും നമ്മൾ ബുദ്ധിമുട്ടിയിട്ടുണ്ടാവും, സ്കൂളിൽ, കോളേജിൽ, എന്തിന് ബന്ധുക്കൾ പോലും കളിയാക്കിയിട്ടുണ്ടാവും അല്ലേ, എന്നും ഒരേ ഹെയർ സ്റ്റെയിൽ, ഒരിക്കലും ഓപ്പൺ ചെയ്യ്ത് ഇടാതെ, കെട്ടിവെച്ച് മാത്രം നടക്കുന്നവരാണ് മിക്ക ചുരുൾ മുടിക്കാരും, സിൽക്ക് മുടിയോട് ഉള്ള കൊതി കാരണം പലരും കെമിക്കൽ ട്രീറ്റ്മെൻറ് ചെയ്യും, പക്ഷെ കുറച്ച് നാള്‍ കഴിയുമ്പോൾ പുതിയ മുടി വന്ന് കഴിയുമ്പോൾ വീണ്ടും പഴയ അവസ്ഥ, കൂടെ ഉള്ള മുടി കൊഴിഞ്ഞ് പോകുകയും ചെയ്യും. ഞാനും ഈ അവസ്ഥയിൽ കൂടി കടന്ന് പോയ ആളാണ്, മുപ്പത്തിയഞ്ച് വർഷങ്ങൾ മുടി കെട്ടിവെച്ച് മാത്രം നടന്നു, പിന്നെ കൊതി തോന്നി സ്ട്രെയിറ്റെന്‍ ചെയ്യ്തു, എല്ലാം കൊഴിഞ്ഞ് പോകാൻ തുടങ്ങിയപ്പോഴാണ് ചുരുള മുടി നാച്ചുറൽ ആയി ഭംഗിയായി ഓപ്പൺ ചെയ്യ്തിടാൻ പറ്റുന്ന CGM- Curly girl method നെ കുറിച്ച് അറിഞ്ഞത്, പിന്നെ അതിനെ കുറിച്ച് മാസങ്ങളോടും സേർച്ച് ചെയ്യ്ത്, പതിയെ 2019 ൽ ഫോളോ ചെയ്യ്ത് തുടങ്ങി, കൊഴിഞ്ഞ് പോയ മുടി എല്ലാം തിരിച്ച് വന്നു, കേൾസ് എല്ലാം ഭംഗിയായി, മുടിക്ക് നല്ല ആരോഗ്യമുണ്ടായി, ഓപ്പൺ ചെയ്യ്ത് കോൺഫിഡൻസോടെ പുറത്ത് ഇറങ്ങി തുടങ്ങി.
ഹാനികരമായ കെമിക്കൽസ് ഇല്ലാതെ നാച്ചുറൽ ആയി മുടി സംരക്ഷിക്കുന്നതിനാണ് CGM എന്ന് പറയുന്നത്, സി ജി പ്രോഡക്റ്റ്സ് എല്ലാം രൂക്ഷമായ കെമിക്കൽസ് ഇല്ലാത്തതാണ്, സി ജി എം തുടങ്ങി ആഴ്ചകൾക്കുള്ളിൽ മുടി ഫ്രിസ്സി ആകുന്നത് കുറഞ്ഞ് നല്ല കേൾസ് കിട്ടും. അതിന് ആദ്യം നമുക്ക് വേണ്ടത്, ക്ഷമയാണ്. പിന്നെ ഇനി മുടി ഹീറ്റ് ചെയ്യില്ല എന്ന ഉറച്ച തീരുമാനവും, ഹീറ്റ്/ കെമിക്കൽ ട്രീറ്റ്മെന്റ് ചെയ്യ്താൽ മുടിയുടെ ആരോഗ്യം നഷ്ടപ്പെടും.
നാച്ചുറൽ കേളി ഹെയർ കിട്ടാൻ തീവ്രത കൂടിയ ഹാനികരമായ കെമിക്കൽസ് ഒന്നും ഉപയോഗിക്കാൻ പാടില്ല, ഉദാഹരണത്തിന് sulphates, silicones, drying alcohol mineral oils and waxes എന്നിവ.
ഉണങ്ങിയ മുടി ചീകാന്‍ പാടില്ല. മുടി കഴുകുമ്പോള്‍ കണ്ടീഷനർ ഇട്ട് കഴിഞ്ഞ് കോമ്പ് ചെയ്യാം, അതുപോലെ ദിവസവും മുടി കഴുകാൻ പാടില്ല.
സി ജി എം ചെയേണ്ട രീതി
* പ്രീപൂ: എണ്ണ പുരട്ടി മസാജ് ചെയ്യ്ത് വെക്കുന്നത്, നാച്ചുറൽ ഓയില്‍ ഉപയോഗിക്കുക - വെളിച്ചെണ്ണ, ഒലീവ് ഓയിൽ, ആൽമണ്ട് ഓയിൽ എന്നിവ
** മുടി കഴുകുന്നത് രണ്ട് തരത്തിൽ ചെയ്യാം
1. ഷാബൂ വാഷ്- സി ജി അപ്രൂവിഡ് ഷാംബൂ (കെമിക്കൽ ഫ്രീ)/ നോപൂ മെത്തേഡ്- (ഉദാഹരണം- ഷാംബുവിന് പകരം DIY പ്രെഡക്സ് ഉപയോഗിക്കാം, കടലമാവ് പോലെ ഉള്ളത്)
2. കോ വാഷ്- കണ്ടീഷനർ മാത്രം ഉപയോഗിച്ച് കഴുകുന്നത്.
* കണ്ടീഷണർ: സി ജി അപ്രൂവ്ഡ് (കെമിക്കൽ ഫ്രീ) / DIY കണ്ടീഷണർ- (ഉദാഹരണം ഓഡ്സ് ഹെർബൽ കണ്ടീഷണർ) മുടിയിൽ മാത്രം നന്നായി പുരട്ടുക.
* ലീവ് ഇൻ: ഹെയർ വാഷ് ചെയ്യത് ടൗവ്വൽ (ടീ ഷർട്ട് അല്ലെങ്കിൽ മൈക്രോ ഫൈബർ) കൊണ്ട് വെളളം തുവർത്തി ലീവ് ഇൻ പുരട്ടാം. വാഷ് ചെയ്യ്ത് കഴിഞ്ഞ് ലീവ് ഇൻ അപ്ലെ ചെയ്യുന്നത് മുടിയിലെ ഈർപ്പം നിലനിർത്താനാണ്.
*ക്രീം/ജെൽ: ലീവ് ഇൻ കഴിഞ്ഞ് അപ്ലെ ചെയ്യുക, നന്നായി മുടിയിൽ പുരട്ടി കൈ കൊണ്ട് മുകളിലോട്ട് പിഴിഞ്ഞ് കൊടുക്കുക. ക്രീം അല്ലെങ്കിൽ ജെൽ കേൾസ് ആക്ടീവ് ആക്കി നിൽക്കാൻ സഹായിക്കും. (നാച്ചുറൽ ജെൽ ഉപയോഗിക്കാം (ഉദാഹരണം - ഫ്ലാക്സ് സീഡ് ജെൽ)
* മുടി ഉണക്കുന്നത് - ഹെയർ എയർ ഡ്രൈ ചെയ്യാം അല്ലെങ്കിൽ ബ്ലോ ഡ്രൈയർ ഉപയോഗിക്കാം, പക്ഷെ കൂടുതൽ എയറും ചൂടും പാടില്ല.
* എസ് ഒ സി റ്റി - മുടി ഉണങ്ങി കഴിയുമ്പോൾ ക്രീ/ ജെൽ മുടിയെ പരുക്കൻ ആക്കും, രണ്ട് തുള്ളി ഓയിൽ കൈയ്യിലെടുത്ത് പതിയെ മുകളിലോട്ട് പിഴിയുന്നത് പോലെ ചെയ്യ്താൽ മുടി സോഫ്റ്റായി ഭംഗിയാകും.
വീക്കിലി രണ്ട് തവണ വാഷ് ചെയ്യ്താൽ മതിയാകും, ഒരു വാഷ്-ഷാംപൂ/ കണ്ടീഷനർ വാഷും, അടുത്തത് ഡീപ് കണ്ടീഷനർ ആൻഡ് കോ വാഷ്, അല്ലാത്ത ദിവസങ്ങളിൽ റീഫ്രഷ് ചെയ്യാം.
ഉറങ്ങുമ്പോൾ ഹെയർ ക്യാപ് ഉപയോഗിക്കാം, അല്ലെങ്കിൽ സാറ്റിൻ പില്ലോ കവർ ഉപയോഗിക്കാം, രണ്ടും മുടി ഫ്രീസി ആകാതെ സൂക്ഷിക്കും.
അതുപോലെ ആഴ്ചയിൽ ഒരിക്കൽ ഡീപ് കണ്ടീഷനിങ്ങ് ചെയ്യ്താൽ മുടി ആരോഗ്യമുള്ളതും ഈർപ്പം ഉള്ളതും ആകും, ചുരുളകള്‍ക്ക് കൂടുതൽ ഭംഗിയാകും.
സ്റ്റെപ്പുകൾ കാണുമ്പോൾ ആദ്യം വളരെ ബുദ്ധിമുട്ട് ഉള്ള കാര്യം ആയി തോന്നുമെങ്കിലും ഫോളോ ചെയ്യ്ത് തുടങ്ങുമ്പോൾ വളരെ ഈസി ആകും, മുടി നല്ല ഭംഗിയായി ആരോഗ്യത്തോടെ വളരാൻ തുടങ്ങും, നമ്മൾ നമ്മുടെ ചുരുളഴകിനെ സ്നേഹിച്ച് തുടങ്ങും.
നാച്ചുറൽ മുടി ഭംഗിയായി സംരക്ഷിക്കണമെന്ന് ഉള്ളവർക്ക് സി ജി എം ചെയ്യാം. ഇന്ന് ചുരുൾ മുടി ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും, പക്ഷെ അത് കൈകാര്യം ചെയ്യുന്നത് എങ്ങനെ എന്ന് അറിയാത്തത് മാത്രമാണ് പ്രശ്നം. അതുപോലെ പുതിയ ട്രെന്‍ഡ് ചുരുളഴകാണ്. അത് നമ്മുടെ കൈയ്യിൽ ഉള്ളപ്പോൾ എന്തിന് ആ അഴക് സ്ട്രെയിറ്റണ് ചെയ്യ്ത് നശിപ്പിക്കണം. നമ്മുടെ കൂടെ ചുരുളഴകുകൾ ഡാൻസ് ചെയ്യട്ടെ, അഴകോടെ പാറി പറക്കട്ടെ.
രഞ്ചു ആന്റണി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.