പാവിയ: വേദപാരംഗതനായ വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകൾ സൂക്ഷിക്കുന്ന പാവിയയിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ലിയോ പാപ്പ സന്ദർശനം നടത്തി. അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിൽ നിന്നുള്ള ആദ്യ പാപ്പയെന്ന പ്രത്യേകതയോടെയെത്തിയ ലിയോ പതിനാലാമനെ അഗസ്റ്റീനിയൻ സന്യാസിമാരുടെ നേതൃത്വത്തിൽ വൻ ജനാവലിയാണ് സ്വീകരിച്ചത്.
722 മുതൽ വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകൾ സൂക്ഷിക്കുന്ന ദേവാലയമാണിത്. 504 ൽ ഹിപ്പോയിൽ നിന്ന് സാർഡീനിയയിലേക്ക് മാറ്റിയ ശേഷമാണ് തിരുശേഷിപ്പുകൾ പിന്നീട് പാവിയയിലെ ഈ ബസിലിക്കയിലേക്ക് കൊണ്ടുവന്നത്. 2007 ൽ ബെനഡിക്ട് പതിനാറാമൻ പാപ്പയാണ് ഇതിനു മുൻപ് ഇവിടെ സന്ദർശനം നടത്തിയത്.
അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ പ്രിയോർ ജനറൽ എന്ന നിലയിൽ ലിയോ പാപ്പ മുൻപും ഇവിടെ എത്തിയിട്ടുണ്ടെങ്കിലും, തിരുസഭയുടെ പരമാധ്യക്ഷനായ ശേഷമുള്ള അദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്. അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ പ്രിയോർ ജനറൽ ഫാ. ജോസഫ് എൽ. ഫാരെൽ, പ്രൊവിൻഷ്യൽ പ്രിയോർ ഫാ. ഗബ്രിയേൽ പെഡിസിനോ എന്നിവർ ചേർന്ന് പാപ്പയെ സ്വീകരിച്ചു.
തുടർന്ന് അഗസ്റ്റീനിയൻ സമൂഹവുമായും ക്ലോയിസ്റ്ററിൽ ലോംബാർഡി എപ്പിസ്കോപ്പൽ കോൺഫറൻസിലെ ബിഷപ്പുമാരുമായും പാപ്പ കൂടിക്കാഴ്ച നടത്തി. ഐക്യം, കൂട്ടായ്മ, സൗഹൃദം, സാഹോദര്യം എന്നീ അഗസ്റ്റീനിയൻ ആത്മീയതയുടെ സന്ദേശങ്ങൾ സഭയുടെ തലവൻ എന്ന നിലയിൽ പാപ്പ പങ്കുവെച്ചതായി പ്രിയോർ ഫാ. ജാൻ ഫ്രാങ്കോ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.