തിയോളജി ഓഫ് ദി ബോഡി(ഭാഗം 10)

തിയോളജി ഓഫ് ദി ബോഡി(ഭാഗം 10)

മരണത്തെക്കുറിച്ചുള്ള ക്രൈസ്തവ വീക്ഷണം

മരണത്തെക്കുറിച്ചു കേൾക്കുമ്പോൾ തന്നെ  ചിലർ  വളരെയധികം അസ്വസ്ഥരാകാറുണ്ട്. പ്രതേകിച്ചു സ്വന്തം മരണത്തെക്കുറിച്ചു ചിന്തിക്കാനോ സംസാരിക്കാനോ അധികമാരും താത്പര്യപ്പെടാറില്ല. നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും  ഒരുനാൾ മരണം നമ്മെ സമീപിക്കുമ്പോൾ അതിനെ സ്വീകരിക്കാതെ ഒഴിഞ്ഞുമാറാൻ നമുക്ക് സാധിക്കുകയില്ലല്ലോ. അങ്ങനെയെങ്കിൽ , ശരിയായ  ഒരുക്കത്തോടുകൂടി മരണത്തെ സന്തോഷത്തോടെ സ്വീകരിക്കുവാൻ സാധിക്കുന്നത് ഒരു വലിയ സൗഭാഗ്യമല്ലേ ?

മനുഷ്യനെ അവന്റെ മരണത്തിൽ ദൈവം തന്നിലേക്ക് വിളിക്കുന്നു. അതുകൊണ്ടു വി. പൗലോസ് അപ്പോസ്തലനുണ്ടായിരുന്നതുപോലെ  മരിക്കാനുള്ള ആഗ്രഹം ക്രൈസ്തവന് അനുഭവിച്ചറിയാൻ കഴിയും. "വേർപിരിയുകയും  ക്രിസ്തുവിനോടുകൂടിയായിരിക്കുകയും ചെയ്യുക എന്നതാണ് എന്റെ ആഗ്രഹം"
( ഫിലിപ്പി 1:23) അതുകൊണ്ടാണ് ആവിലായിലെ വിശുദ്ധ തെരേസ "എനിക്ക് അങ്ങയെ കാണണം. അതിനായി ഞാൻ മരിക്കാൻ ആഗ്രഹിക്കുന്നു . ഞാൻ മരിക്കുകയില്ല , ജീവനിലേക്കു പ്രവേശിക്കുകയാണ് "എന്ന്പറഞ്ഞത്.  
 
കത്തോലിക്കാ സഭ പഠിപ്പിക്കുന്നതുപോലെ ‘മരണം മനുഷ്യന്റെ ഭൗമീകതീർത്ഥാടനത്തിന്റെ അവസാനമാണ് .ദൈവീക പദ്ധതിക്കനുസൃതമായി തന്റെ ഭൗമീകജീവിതം നയിക്കുവാനും തന്റെ പരമമായ ഭാഗധേയത്തെ നിശ്ചയിക്കുവാനുമായി  ദൈവം നൽകുന്ന കൃപാവരത്തിന്റെയും കാരുണ്യത്തിന്റെയും സമയത്തിന്റെ അന്ത്യമാണ് മരണം.’ ഭൗമീക ജീവിതത്തിന്റെ ഒരേയൊരു യാത്ര പൂർത്തിയായികഴിയുമ്പോൾ  നാം മറ്റു ഭൗമീക ജീവിതങ്ങളിലേക്കു തിരിയുന്നില്ല. മരണത്തിനു ശേഷം പുനർജന്മമില്ല. (മതബോധനം 1013)
ക്രൈസ്തവ മരണത്തിനു ക്രിസ്തുമൂലം ഭാവാത്മകമായ ഒരർത്ഥം കൈവന്നിരിക്കുന്നു . "നാം അവനോടുകൂടെ മരിച്ചെങ്കിൽ നാം അവനോടുകൂടെ ജീവിക്കും " (2 തിമ 2:11) എന്ന വചനം വിശ്വാസയോഗ്യമാണ്‌ .ക്രൈസ്തവ മരണത്തെ സംബന്ധിച്ചു സത്താപരമായി നവീനമായിട്ടുള്ളത് ഇതാണ് ; മാമ്മോദിസയിലൂടെ ക്രൈസ്തവർ, ഒരു പുതിയ ജീവിതം നയിക്കുന്നതിനുവേണ്ടി കൗദാശികമായി "ക്രിസ്തുവിനോടുകൂടെ മരിച്ചു" കഴിഞ്ഞു. നാം ക്രിസ്തുവിന്റെ കൃപാവരത്തിൽ മരിക്കുന്നെങ്കിൽ ശാരീരിക മരണം "ക്രിസ്തുവിനോടുകൂടിയുള്ള ഈ മരണത്തെ " പൂർണ്ണമാക്കുന്നു  . അങ്ങനെ , അവിടുത്തോടുള്ള നമ്മുടെ ഏകീഭവിക്കൽ, അവിടുത്തെ രക്ഷാകരപ്രവൃത്തിയിൽ നിറവേറുന്നു. (മതബോധനം 1010)

ഒരാൾ മരിച്ചുകഴിഞ്ഞാൽ ഉടനെ  എന്ത്  സംഭവിക്കുന്നു?

ഓരോ മനുഷ്യനും തന്റെ മരണത്തിന്റെ നിമിഷത്തിൽത്തന്നെ സ്വജീവിതത്തെ ക്രിസ്തുവിനോട് ബന്ധപ്പെടുത്തി തന്റെ അമർത്യമായ ആത്മാവിൽ തന്റെ  ശാശ്വത പ്രതിഫലം സ്വീകരിക്കുന്നു ; ഒരു ശുദ്ധീകരണ പ്രക്രിയിലൂടെയോ നേരിട്ടോ സൗഭാഗ്യത്തിലേക്കുള്ള പ്രവേശനം , അല്ലെങ്കിൽ നേരിട്ടുള്ളതും ശാശ്വതുമായ ശിക്ഷയിലേക്കുള്ള പ്രവേശനം.(മതബോധനം 1022).  ഇതിനെ തനതുവിധി എന്ന് സഭ വിളിക്കുന്നു.
 
വിധിയെപ്പറ്റി പുതിയനിയമം പറയുന്നത് ഒന്നാമതായി, യേശുവിന്റെ രണ്ടാംവരവിൽ അവിടുന്നുമായുള്ള അന്തിമസമാഗമത്തിന്റെ പശ്ചാത്തിലാണ്. എന്നാൽ ഓരോ വ്യക്തിക്കും മരണം കഴിഞ്ഞു ഉടനെത്തന്നെ തന്റെ പ്രവൃത്തികൾക്കും വിശ്വാസത്തിനും അനുസ്രതമായി പ്രതിഫലം സ്വീകരിക്കുമെന്നും പലപ്പോഴും ഉറപ്പിച്ചു പറയുന്നുണ്ട്. ദരിദ്രനായ ലാസറിന്റെ  ഉപമയും , ക്രിസ്തു കുരിശിൽ കിടന്നു നല്ലകള്ളനോട് പറഞ്ഞ വാക്കുകളും  അതുപോലെതന്നെ പുതിയനിയമത്തിലെ മറ്റുപല ഭാഗങ്ങളും ആത്മാവിന്റെ ഭാഗദേയത്തെപ്പറ്റി പറയുന്നുണ്ട്. (മതബോധനം 1021)
‘ആ ദരിദ്രൻ മരിച്ചു . ദൈവദൂതന്മാർ അവനെ അബ്രഹാമിന്റെ മടിയിലേക്കു സംവഹിച്ചു’ (ലുക്കാ 16:22) യേശു [നല്ലകള്ളനോട്] അരുളിച്ചെയ്തു: സത്യമായി ഞാൻ നിന്നോട് പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും. (ലുക്കാ 23:43)

നമ്മുടെ മരണത്തിന്റെ മണിക്കൂറിനായി നമ്മെത്തന്നെ ഒരുക്കുവാൻ സഭ നമ്മെ പ്രോത്സാഹിപ്പിക്കുന്നു .... “നിന്റെ ഓരോ പ്രവൃത്തിയും ഓരോ ചിന്തയും ദിവസം അവസാനിക്കുംമുമ്പ് മരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരാളുടേതായിരിക്കണം. ഇന്ന് മരണത്തെ നേരിടാനുള്ള ഒരുക്കം നിനക്കില്ലങ്കിൽ , നാളെ നിനക്ക് അതെങ്ങനെ ഉണ്ടാകും?” (മതബോധനം 1014)
“ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനു എന്ത് പ്രയോജനം? ഒരുവൻ സ്വന്തം ആത്മാവിന് പകരമായി എന്ത് കൊടുക്കും?"( മത്താ 16:26

വി ജോൺ  പോൾ രണ്ടാമൻ പാപ്പായുടെ "ശരീരത്തിന്റെ ദൈവശാസ്ത്ര”ത്തെക്കുറിച്ചു കൂടുതൽ അറിയുവാൻ താത്പര്യമുണ്ടെങ്കിൽ ഇമെയിൽ  അയക്കുക. email: [email protected].  

വിഡിയോകൾക്കായി യൂട്യൂബ്: BABU JOHN TOBFORLIFE.

(TOB FOR LIFE ഡയറക്ടറും ‘തിയോളജി ഓഫ് ദി ബോഡി’ പ്രഭാഷകനുമാണ് ലേഖകന്‍)


തിയോളജി ഓഫ് ബോഡി മുഴുവൻ പരമ്പര വായിക്കുന്നതിനായി ഇവിടെ അമർത്തുക

TOB 1 ശരീരത്തിനും ഒരു ദൈവശാസ്ത്രമോ ?

TOB 2 എന്താണ് ശരീരത്തിൻറെ ദൈവശാസ്ത്രം

TOB 3 സെക്സ് എന്ന പദം ഉപയോഗിക്കുവാൻ നിങ്ങൾക്ക് മടിയുണ്ടോ

TOB 4 എന്തുകൊണ്ട് ദൈവം നമ്മെ ആണായി അല്ലെങ്കിൽ പെണ്ണായി സൃഷ്ടിച്ചു

TOB 5 ദൈവം നമ്മെ സൃഷ്ടിച്ചത് ഒരു ദാനമായിത്തീരാനാണ്(ഭാഗം1)

TOB 6 ദൈവം നമ്മെ സൃഷ്ടിച്ചത് ഒരു ദാനമായിത്തീരാനാണ്(തുടർച്ച)

TOB 7 ശരീരത്തിനാണോ ആത്മാവിനാണോ പ്രാധാന്യം? (ഭാഗം 1)

TOB 8 ശരീരത്തിനാണോ ആത്മാവിനാണോ പ്രാധാന്യം? (ഭാഗം 2)

TOB 9 ശരീരം രക്ഷയുടെ വിജാഗിരിയാണ്



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.