ഭൂകമ്പബാധിതർക്ക് താങ്ങായി ക്രൈസ്തവ സംഘ‌നയായ കാരിത്താസ്; 40,000 പേർക്ക് സഹായമെത്തിച്ചു

ഭൂകമ്പബാധിതർക്ക് താങ്ങായി ക്രൈസ്തവ സംഘ‌നയായ കാരിത്താസ്; 40,000 പേർക്ക് സഹായമെത്തിച്ചു

കരാക്കസ്: വെനസ്വേലയിൽ കഴിഞ്ഞ മാസം ഉണ്ടായ ഇരട്ട ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി കാരിത്താസ് വെനിസ്വേല വിപുലമായ സഹായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഭൂകമ്പത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് സാന്ത്വനമായി 14,700 ടൺ അവശ്യവസ്തുക്കളാണ് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ഇതിനകം സമാഹരിച്ചത്. ഇതിൽ 9,000 ടൺ സഹായം ഇതിനോടകം ദുരിതബാധിതർക്ക് വിതരണം ചെയ്തു കഴിഞ്ഞു

കാരിത്താസ് വെനസ്വേലയുടെ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം കാരക്കാസിലും ലാ ഗ്വൈറയിലുമുള്ള 26 കേന്ദ്രങ്ങൾ വഴി 73,356 യൂണിറ്റ് മരുന്നുകൾ, 8,000 സമഗ്ര ദുരിതാശ്വാസ കിറ്റുകൾ, 5,000 ഭക്ഷണ കിറ്റുകൾ, 3,000 ശുചിത്വ കിറ്റുകൾ എന്നിവ ലഭ്യമാക്കി. ദുരന്തമുണ്ടായി മണിക്കൂറുകൾക്കുള്ളിൽ തന്നെ രൂപത-ഇടവക ശൃംഖലകൾ സജീവമാക്കി 4,031 ടൺ ശുദ്ധജലവും 3,247 ടൺ ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. ആകെ മൊത്തം 7,30,000 ഭക്ഷ്യക്കിറ്റുകളാണ് ഇതുവരെ വിതരണം ചെയ്തത്.

ദുരന്തത്തിൽ 3,800 ലധികം പേർക്കാണ് ജീവൻ നഷ്ടമായത്. സംഘടനയുടെ 3,360 സന്നദ്ധ പ്രവർത്തകരിൽ ശരാശരി 280 പേർ ദിവസവും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നുണ്ട്. പാപ്പയുടെ നിർദേശപ്രകാരം വത്തിക്കാന്റെ കാരുണ്യസേവന വിഭാഗം, എയിഡ് ടു ദി ചർച്ച് ഇൻ നീഡ് തുടങ്ങിയ വിവിധ കത്തോലിക്ക സംഘടനകളുടെ സഹായവും ഈ മേഖലയിൽ ലഭ്യമാക്കിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.