സൗദി അറേബ്യയില്‍ ഇന്നലെ 728 പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതർ 391325 ആയി. 404 പേർ രോഗമുക്തി നേടി. 378873 പേരാണ് ഇതുവരെ രോഗമുക്തരായത്. എട്ട് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ഇതുവരെ മരിച്ചത് 6684 പേരായി. 735 പേരാണ് ഗുരുതരാവസ്ഥയിലുളളത്. ആക്ടീവ് കേസുകള്‍ 5768 ആണ്.

ഖത്തറില്‍ 874 പേർക്ക് കൂടി രോഗം റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 16377 ആയി. 459 പേർ രോഗമുക്തിനേടി. 165003 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.3 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 298 ആയി.

കുവൈറ്റില്‍ ഇന്നലെ 1233 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1384 പേർ രോഗമുക്തി നേടി. എട്ട് മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 234754 പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുളളത്. 219257 പേർ രോഗമുക്തരായി. 1327 പേർ മരിച്ചു. 241 പേരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത്. 14170 ആണ് ആക്ടീവ് കേസുകള്‍.

1074 പേരില്‍ ബഹ്റില്‍ കോവിഡ് റിപ്പോർട്ട് ചെയ്തു. നാല് പേർ മരിച്ചു. 763 ആണ് രോഗമുക്തർ. ആക്ടീവ് കേസുകള്‍ 9100. 136827 ആണ് ആകെ രോഗമുക്തർ. 66 പേർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്. രാജ്യത്ത് ഇതുവരെ 527 പേർ മരിച്ചുവെന്നാണ് കണക്കുകള്‍.

ഒമാനില്‍ ഏറ്റവുമൊടുവിലെ കണക്ക് പ്രകാരം 160018 ആണ് ആകെ കോവിഡ് റിപ്പോർട്ട് ചെയ്തവർ. 144639 പേർ രോഗമുക്തി നേടി. 77 പേരാണ് ഏറ്റവുമൊടുവില്‍ ചികിത്സ തേടിയത്. 160 പേർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്.

അതേസമയം യുഎഇയില്‍ ഇന്നലെ മാത്രം 2180 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2321 പേർ രോഗമുക്തിനേടി. മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത മരണസംഖ്യ 1502 ആയും ഉയർന്നു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത 465939 കോവിഡ് ബാധിതരില്‍ 450111 പേർ രോഗമുക്തി നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.