റോഹ്തക്ക്: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരങ്ങളെ പിന്തുണച്ച് ഹരിയാനയില്‍ അധ്യാപകന്‍ ആത്മഹത്യ ചെയ്തു. മണത്തിന് തൊട്ടുമുമ്പ് ഇദ്ദേഹം കര്‍ഷകരെ പിന്തുണക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നതായി പൊലീസ് അറിയിച്ചു.
ഹരിയാനയിലെ റോഹ്തക്കില്‍ മുകേഷ് എന്ന ആളാണ് ആത്മഹത്യ ചെയ്തത്. 'ഡൽഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരോടൊപ്പമാണ് താനെന്നും അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനാല്‍ തനിക്ക് ദുഖമുണ്ടെന്നും' മുകേഷ് വീഡിയോയില്‍ പറയുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ സമരത്തിന് പിന്നില്‍ നിന്നതിന് ഹരിയാനയില്‍ നിന്നുള്ള ചില പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഉള്‍പ്പെടെ മുകേഷ് നന്ദി പറഞ്ഞു.
കര്‍ഷകരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കാത്തതിനല്‍ മുകേഷ് ദിവസങ്ങളോളം ദുഖത്തിലായിരുന്നു. ദില്ലി അതിര്‍ത്തിക്കടുത്തുള്ള കര്‍ഷകരുടെ പ്രതിഷേധ സ്ഥലവും അദ്ദേഹം ഏതാനും തവണ സന്ദര്‍ശിച്ചിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു
അധ്യാപകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പൊലീസ് ഇദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയിരുന്നു. എന്നാൽ വിഷം കഴിച്ച നിലയിലായിരുന്നു അധ്യാപകനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.