ഓക്സിജൻ ക്ഷാമത്തിന് പരിഹാരം; വിതരണ ദൗത്യം ഏറ്റെടുത്ത് ഇന്ത്യന്‍ വ്യോമസേന

ഓക്സിജൻ ക്ഷാമത്തിന് പരിഹാരം; വിതരണ ദൗത്യം ഏറ്റെടുത്ത് ഇന്ത്യന്‍ വ്യോമസേന

ന്യൂഡല്‍ഹി: രാജ്യത്തെ ഓക്സിജന്‍ ക്ഷാമത്തിന് പരിഹാരം കാണാനുള്ള നടപടികള്‍ ശക്തമാക്കി ഇന്ത്യന്‍ വ്യോമസേന. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ട്രാന്‍സ്പോര്‍ട്ട് വിമാനമായ സി-17 ന്റെ രണ്ട് വിമാനങ്ങളാണ് ദൗത്യത്തില്‍ ഏര്‍പ്പട്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ വിമാനങ്ങള്‍ ദൗത്തിന് ഉപയോഗിച്ചേക്കും.

ഓക്സിജന്‍ ടാങ്കറുകളെ ഡല്‍ഹി ഉള്‍പ്പടെ രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതിനാണ് സേന പ്രഥമ പരിഗണന നല്‍കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാനും വ്യോമസേന മുന്നിലുണ്ട്.  പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായത് പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് പ്രശ്നം പരിഹരിക്കാന്‍ വ്യോമസേന മുന്നിട്ടിറങ്ങിയത്.

അതേസമയം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ച വെര്‍ച്വല്‍ യോഗത്തില്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളോടും വിവിധ സായുധ സേനാ വിഭാഗങ്ങളോടും കൊവിഡിനെ നേരിടാന്‍ തയ്യാറായിരിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.