കോവിഡ്: ഇന്ത്യന്‍ വകഭേദം ശ്രീലങ്കയിലും ബംഗ്ലാദേശിലും

കോവിഡ്: ഇന്ത്യന്‍ വകഭേദം ശ്രീലങ്കയിലും ബംഗ്ലാദേശിലും

ന്യുഡല്‍ഹി: കോവിഡ് വൈറസിന്റെ ഇന്ത്യന്‍ വകഭേദം അയല്‍രാജ്യങ്ങളായ ശ്രീലങ്കയിലും ബംഗ്ലാദേശിലും കണ്ടെത്തി. ബി.1.167 എന്ന വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വ്യാപനമുണ്ടാകാതിരിക്കാന്‍ ഇരു രാജ്യങ്ങളും നിര്‍ദേശം നല്‍കി.

ബംഗ്ലാദേശിലെ ആറ് പേരിലാണ് വൈറസ് കണ്ടെത്തിയത്. അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചവരാണ് ഇരുവരും. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിക്കാനുള്ള സാധ്യതയുണ്ടെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് വക്താവ് ഡോ.നസ്മുല്‍ ഇസ്ലാം മുന്ന പറഞ്ഞു. ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെ ബംഗ്ലാദേശ് അതിര്‍ത്തികള്‍ അടച്ചിരുന്നു. ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.