പെര്‍ത്ത്: കാനഡ 49 ഡിഗ്രിയില്‍ ചുട്ടുപൊള്ളുമ്പോള്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്ത് തണുത്തുവിറയ്ക്കുന്നു. പെര്‍ത്തില്‍ 26 വര്‍ഷത്തിനുശേഷം ഏറ്റവും കൂടിയ ശൈത്യമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്്. അന്റാര്‍ട്ടിക്കയില്‍നിന്നു തണുത്ത കാറ്റ് വീശിയതിനെത്തുടര്‍ന്നാണ് പെര്‍ത്തില്‍ തണുപ്പ് വര്‍ധിച്ചത്.
ബ്യൂറോ ഓഫ് മെറ്റീരിയോളജിയുടെ (ബി.ഒ.എം) കണക്ക് പ്രകാരം ജൂണിലെ ശരാശരി താപനില 12.9 ഡിഗ്രിയാണ്. 26 വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും കൂടിയ ശൈത്യകാലാവസ്ഥയാണിത്. രാത്രി മാത്രമല്ല പകലും 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ് താപനില.
പെര്‍ത്ത് മെട്രോയില്‍ തുടര്‍ച്ചയായി അഞ്ച് രാത്രികളില്‍ താപനില അഞ്ചു ഡിഗ്രി സെല്‍ഷ്യസിനു താഴെയായിരുന്നു. മഞ്ഞു മൂടിയ പ്രഭാതങ്ങളിലേക്കാണ് നഗരം പല ദിവസങ്ങളിലും കണ്ണുതുറക്കുന്നത്. സെന്‍ട്രല്‍ വീറ്റ്‌ബെല്‍റ്റ്, ഗ്രേറ്റ് സതേണ്‍ മേഖലകളിലെ നിരവധി നഗരങ്ങളില്‍ കഴിഞ്ഞ മാസം മുഴുവന്‍ പൂജ്യം താപനിലയാണു രേഖപ്പെടുത്തിയത്.
അതേസമയം, സംസ്ഥാനത്ത് ജൂണില്‍ കുറഞ്ഞ മഴയാണു ലഭിച്ചത്. പശ്ചിമ ഓസ്ട്രേലിയയില്‍ ശരാശരിയേക്കാള്‍ 32 ശതമാനവും തലസ്ഥാനമായ പെര്‍ത്തില്‍ മാത്രം ശരാശരിയേക്കാള്‍ 25 ശതമാനവും കുറവാണ് മഴ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.