വന്‍ വേട്ടയാടലുകളെ തുടര്‍ന്ന് വംശനാശ ഭീഷണിയുടെ വക്കില്‍ നില്‍ക്കുന്ന കുരങ്ങ് വര്‍ഗമാണ് ചിമ്പാന്‍സികള്‍. അതുകൊണ്ടു തന്നെ ഇവയെ പ്രത്യേക പരിചരണം നല്‍കി ലോകത്തിന്റെ വിവിധയിടങ്ങളില്‍ സംരക്ഷിക്കുന്നുണ്ട്. മനുഷ്യരോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ജീവികളാണിവ. തന്നെ രക്ഷപ്പെടുത്തിയവരെ കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിക്കുന്ന ഒരു പെണ്‍ ചിമ്പാന്‍സിയുടെ വീഡിയോ ഏറെ വൈറലായി മാറി.
വേട്ടയാടപ്പെടുന്നത് ഒഴിവാക്കാനായി ഈ ചിമ്പാന്‍സിയെ പ്രൈമറ്റോളജിസ്റ്റ് ജെയ്ന്‍ ഗൂഡലിന്റെ നേതൃത്വത്തിലുള്ള സംഘം ഒരു ദ്വീപിലുള്ള കാട്ടിലേക്ക് സുരക്ഷിതമായി മാറ്റിയതിന് പിന്നാലെയാണ് ചിമ്പാന്‍സിയുടെ സ്നേഹ പ്രകടനം. ജെയ്നിനെ ചിമ്പാന്‍സി ആലിംഗനം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഇന്ത്യന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥ സുധ രാമന്‍ പങ്കിട്ട വീഡിയോയാണ് വീണ്ടും വൈറലായി മാറിയത്.
വൗണ്ട എന്ന് പേരുള്ള ചിമ്പാന്‍സിയെയാണ് ജെയ്നിന്റെ നേതൃത്വത്തിലുള്ള സംഘം ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നത്. മാംസക്കച്ചവട വിപണി ലക്ഷ്യമിട്ട് വൗണ്ടയെ വേട്ടയാടാനുള്ള ശ്രമം നടന്നിരുന്നു. മരണത്തിന്റെ വക്കില്‍ നിന്നാണ് ജെയ്ന്‍ അടങ്ങുന്ന സംഘം വൗണ്ടയെ ജീവിതത്തിലേക്ക് മടക്കിയെത്തിച്ചത്.
'സ്നേഹത്തിന് അതിരുകളില്ല. രക്ഷപ്പെടുത്തി തിരികെ കാട്ടിലേക്ക് പോകാന്‍ സഹായിച്ച ആളുകളോട് ഈ ചിമ്പാന്‍സി പ്രകടിപ്പിക്കുന്ന നിരുപാധിക സ്നേഹം അതാണ് മനസിലാക്കി തരുന്നത്. അവര്‍ തിരികെ പോകുന്നതിനു മുമ്പ്, ഡോ. ജെയ്ന്‍ ഗുഡലിനും സംഘത്തിനും അവള്‍ നന്ദിയര്‍പ്പിക്കുന്നു'- എന്ന കുറിപ്പോടെയാണ് സുധ വീഡിയോ പങ്കിട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.