ന്യുഡല്‍ഹി: ബയോളജിക്കല്‍ ഇ യുടെ കുട്ടികള്‍ക്കുള്ള 'കോര്‍ബേവാക്‌സ്' വാക്‌സിന് വിദഗ്ധ പരീക്ഷണത്തിന് ഡിസിജിഐ അനുമതി. ബയോളജിക്കല്‍ ഇ വാക്‌സിന്റെ രണ്ടും, മൂന്നും ഘട്ട പരീക്ഷണത്തിനാണ് അനുമതി. രാജ്യത്തെ 10 കേന്ദ്രങ്ങളില്‍ പരീക്ഷണം നടത്തും.
സര്‍ക്കാര്‍ 1500 കോടി രൂപ മുന്‍കൂറായി ബയോളജിക്കല്‍ ഇ ക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. 30 കോടി വാക്‌സിനുകള്‍ക്കാണ് സര്‍ക്കാര്‍ തുക നല്‍കിയത്. അതേസമയം സൈഡസ് കാഡില അടിയന്തര ഉപയോഗത്തിന് അനുമതി ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചു. ഒക്ടോബര്‍ ആദ്യ ആഴ്ചയോടെ വാക്‌സിന് അനുമതി ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.