മുളങ്കാടുകളെ പ്രണയിക്കുന്ന വൈദികൻ; 37 ഏക്കറില്‍ 300 മുളങ്കൂട്ടങ്ങള്‍

മുളങ്കാടുകളെ പ്രണയിക്കുന്ന വൈദികൻ;  37 ഏക്കറില്‍ 300 മുളങ്കൂട്ടങ്ങള്‍

വടക്കാഞ്ചേരി: ഇന്ത്യയാണ് മുളകളുടെ ജന്മദേശം. പാവപ്പെട്ടവന്റെ തടി എന്നറിയിപ്പെടുന്ന മുള മണ്ണൊലിപ്പ് തടയുന്നതിന് ഏറെ അനുയോജ്യമാണ്. കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിനും മുളയുടെ പങ്ക് വളരെ വലുതാണ്.

എന്നാൽ ഇവിടെ ഫാ. റോയ് ജോസഫ് വടക്കൻ മുളങ്കാടുകളെ പ്രണയിക്കുകയാണ്. കാരണം 37 ഏക്കറില്‍ വരുന്ന കോളേജ് വളപ്പിൽ 300 മുളങ്കൂട്ടങ്ങള്‍ അദ്ദേഹത്തിനുണ്ട്. ഏഴുവർഷം മുൻപ് 10 മുളകൾ നട്ട് തുടങ്ങിയ അദ്ദേഹം സ്വന്തം കലാലയത്തിന് ഇപ്പോൾ മുളങ്കാടിന്റെ സൗന്ദര്യം പകർന്നുനൽകുകയാണ്.








ഫാ. റോയ് ജോസഫ് വടക്കൻ വെട്ടിക്കാട്ടിരിയിലെ ജ്യോതി എൻജിനീയറിങ് കോളേജിന്റെ സി.ഇ.ഒയാണ്. അദ്ദേഹം ഈ കലാലയത്തെ ഓക്സിജൻ ഫാക്ടറിയാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ്. കോളേജിലെ 15 ഏക്കറിൽ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങൾ മുളങ്കാടുകൾക്കുള്ളിലാണ്.

പറമുള, ലാത്തിമുള, വള്ളിമുള തുടങ്ങി 15 ഇനങ്ങളുണ്ട് ഈ മുളങ്കാട്ടിൽ. പീച്ചിയിലെ വനഗവേഷണ കേന്ദ്രത്തിൽനിന്നാണ് ഇദ്ദേഹം തൈകളെത്തിക്കുന്നത്. ഏഴ് വർഷം മുന്നെയാണ് കുറച്ചു മുളം തൈകൾ വെച്ചത്. പിന്നെ അത് ഒരോ വർഷവും തുടർന്നു. ഈ വർഷം നട്ടത് നൂറ് തൈകൾ.

ഫാ. റോയ് വടക്കൻ എം.ബി.എ.ക്കാരനാണ്. നാഷണൽ ലോ സ്കൂളിൽ നിന്ന് പി.ജി. ഡിപ്ലോമയുമെടുത്തിട്ടുണ്ട്. ഏനാമാവിന്റെ പച്ചപ്പ് കണ്ടു വളർന്ന ഇദ്ദേഹം നിളയുടെ പുനരുജ്ജീവന പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.