ശ്രീലങ്കയില്‍ അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനു തുടക്കമിട്ട് ഇന്ത്യന്‍ കരസേനാ മേധാവി

ശ്രീലങ്കയില്‍ അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനു തുടക്കമിട്ട് ഇന്ത്യന്‍ കരസേനാ മേധാവി

കൊളംബോ: ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം.എം.നരവനെ ശ്രീലങ്കയിലെ ഇന്ത്യന്‍ സമാധാന സേനാംഗങ്ങളുടെ ബലിദാന സ്മാരകം സന്ദര്‍ശിച്ച് പുഷ്പചക്രം സമര്‍പ്പിച്ചു. അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ കരസേനാ മേധാവി ശ്രീലങ്കയുടെ പ്രതിരോധ വകുപ്പ് സെക്രട്ടറി ജനറല്‍ കമല്‍ ഗുണരത്നെയുമായി കൂടിക്കാഴ്ച നടത്തി.

യുദ്ധസ്മാരകത്തിലെത്തും മുമ്പേ കരസേനാ ആസ്ഥാനം സന്ദര്‍ശിച്ച നരവനെയെ ശ്രീലങ്കന്‍ സേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി് വരവേറ്റു. കരസേനാ മേധാവിയും സംയുക്ത സൈന്യാധിപനുമായ ജനറല്‍ ഷവേന്ദ്ര സില്‍വ ജനറല്‍ നരവനെയെ സ്വീകരിച്ചു.'ജനറല്‍ നരവാനേ ഇന്ത്യന്‍ സമാധാന സേനാംഗങ്ങളുടെ യുദ്ധസ്മാരകം സന്ദര്‍ശിച്ച് പുഷ്പചക്രം സമര്‍പ്പിച്ചു. ശ്രീലങ്കയിലെ വിരമിച്ച മുന്‍ സൈനികരുമായും ഇന്ത്യന്‍ കരസേനാ മേധാവി സംവദിച്ചു.' ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

ചൈനയുമായുള്ള ബന്ധം ഇടയ്ക്കു ദൃഢതരമാക്കിയിരുന്നു ശ്രീലങ്ക. ഈ പശ്ചാത്തലത്തില്‍ ഉഭയ കക്ഷി ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ഇന്ത്യന്‍ കരസേനാ മേധാവിയുടെ പഞ്ച ദിന സന്ദര്‍ശനത്തിന് പ്രത്യേക പ്രാധാന്യമുള്ളതായി നിരീക്ഷകര്‍ കരുതുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.