കഥയും പൊരുളും (കുട്ടികൾക്കായുള്ള പംക്തി 11)

കഥയും പൊരുളും  (കുട്ടികൾക്കായുള്ള പംക്തി 11)

അഹങ്കാരത്തിന്റെ പിന്നാലെ അപമാനമുണ്ട്; വിനയമുള്ളവരോടുകൂടെ ജ്ഞാനവും. സുഭാഷിതങ്ങൾ 11 :2

ഒരിക്കൽ ചൈനീസ് തത്വചിന്തകനായ കൺഫ്യൂഷ്യസ് ഒരു തെരുവിലൂടെ നടക്കുമ്പോൾ വഴിയിൽ കല്ലുകൾക്കൊണ്ട് പട്ടണത്തിന്റെ മാതൃകയുണ്ടാക്കുന്ന ഒരു പയ്യനെ കണ്ട് ഇപ്രകാരം ചോദിച്ചു. "നീ വഴിയിൽ പട്ടണം പണിതാൽ വാഹനങ്ങളും, ആളുകളും എങ്ങനെ കടന്നുപോകും?" "പട്ടണം വന്നാൽ വാഹനങ്ങളും ആളുകളും വഴിമാറിപ്പോകുകയല്ലേ പതിവ്?" അവൻ പറഞ്ഞു.

അവന്റെ യുക്തിസഹമായ ഉത്തരം കൺഫ്യൂഷ്യസിനെ ആകർഷിച്ചു. അദ്ദേഹം ചോദിച്ചു "നീ എന്റെകൂടെ പോരുന്നോ?" ഉടൻ അവന്റെ ഉത്തരം വന്നു. "എനിക്ക് സ്നേഹനിധിയായ മാതാപിതാക്കളും സഹോദരങ്ങളുമുണ്ട് എനിക്കവരോടൊപ്പം, അവരെ സഹായിച്ചു കഴിയണം. കൂടാതെ എനിക്കൊരു അദ്ധ്യാപകനുമുണ്ട് അദ്ദേഹത്തിൽനിന്ന് എനിക്ക് ഒത്തിരി പഠിക്കണം." അവനിലെ വിവേകവും, അറിവും പരീക്ഷിച്ചറിയാൻ കൺഫ്യൂഷ്യസ് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. അവൻ പക്വതയാർന്ന ഉത്തരങ്ങളും.
അവസാനം അവൻ ചോദിച്ചു "നിങ്ങൾ ഇത്രയും ചോദ്യങ്ങൾ ചോദിച്ചതല്ലേ ഞാനും നിങ്ങളോട് രണ്ടുമൂന്നുചോദ്യങ്ങൾ ചോദിക്കട്ടെ?" കൺഫ്യൂഷ്യസ് അനുവദിച്ചു. അവന്റെ ആദ്യചോദ്യമെത്തി "ആകാശത്ത് എത്ര നക്ഷത്രങ്ങൾ ഉണ്ട്?" കൺഫ്യൂഷ്യസ് പറഞ്ഞു " എനിക്കറിഞ്ഞുകൂടാ നീ ഭൂമിയിൽ ഉള്ളതിനെക്കുറിച്ചുചോദിക്കൂ." അവന്റെ അടുത്ത ചോദ്യമെത്തി "ഭൂമിയിൽ എത്ര വീടുകൾ ഉണ്ട്?" കൺഫ്യൂഷ്യസ് പറഞ്ഞു "എനിക്കറിഞ്ഞുകൂടാ. നീ കൺമുന്നിൽ ഉള്ളതിനെക്കുറിച്ചു ചോദിക്കൂ ഞാൻ ശ്രമിക്കാം." അപ്പോൾ അവന്റെ മൂന്നാമത്തെ ചോദ്യമെത്തി. "അങ്ങയുടെ കൺപീലിയിൽ എത്ര രോമങ്ങളുണ്ട്?" ഒരു കൊച്ചുപയ്യന്റെ ബുദ്ധിക്കുമുന്നിൽ ഒന്നുമല്ലാതായിത്തീർന്ന കൺഫ്യൂഷ്യസ് തന്റെ അറിവില്ലായ്മയെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങി.

മനുഷ്യനിൽ അഹങ്കാരം പലവിധമുണ്ട് ഞാൻ ഭാവത്തിൽനിന്നുള്ള അഹങ്കാരം. ഞാൻ മറ്റുള്ളവരെക്കാൾ കേമനായതിനാൽ ഉള്ള അഹങ്കാരം. സൗന്ദര്യത്തിൽനിന്നും,. സ്ഥാനമാനങ്ങളിൽനിന്നും, നല്ല വസ്ത്രത്തിലുള്ള, അധികാരത്തിലുള്ള, കുലത്തിലുള്ള, കഴിവുകളിലുള്ള എന്നിങ്ങനെ പലവിധ അഹങ്കാരം. അഹങ്കാരം ഒരാളെ ഉന്നതിയിലേക്കല്ല മറിച്ചു പതനത്തിലേക്കാണ് നയിക്കുന്നത്. അഹങ്കാരികളെ മറ്റുള്ളവർ വെറുക്കും.

അഹങ്കാരം നാശത്തിന്റെ മുന്നോടിയാണ്; അഹന്ത അധ:പതനത്തിന്റെയും. സുഭാഷിതങ്ങൾ 16:18


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.