ഫേസ്ബുക്ക് ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം നിര്‍ത്തുന്നു; മാതൃ കമ്പനി മെറ്റയുടെ തീരുമാനം

ഫേസ്ബുക്ക് ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം നിര്‍ത്തുന്നു; മാതൃ കമ്പനി മെറ്റയുടെ  തീരുമാനം

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് അതിന്റെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം നിര്‍ത്തലാക്കുകയാണെന്ന് മാതൃകമ്പനിയായ മെറ്റ. ചിത്രങ്ങളിലും വീഡിയോകളിലും ഉപയോക്താക്കളെ ആപ്പ് സ്വയം തിരിച്ചറിഞ്ഞ് ടാഗ് ചെയ്യുന്ന സംവിധാനമാണിത്.സംവിധാനത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നു വരുന്ന ആശങ്കകള്‍ പരിഗണിച്ചാണ് തീരുമാനമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.

ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം നിര്‍ത്തലാക്കുന്നതോടെ ഇവയുപയോഗിച്ചിരുന്ന ഒരു ബില്യണ്‍ ഉപഭോക്താക്കളുടെ ഡാറ്റാകളും നീക്കം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വൈസ് പ്രസിഡന്റ് ജെറോമി പെസെന്റിയാണ് വിവരം അറിയിച്ചത്. പുതിയ മാറ്റങ്ങള്‍ എന്ന് മുതല്‍ നിലവില്‍ വരുമെന്ന് അറിയിച്ചിട്ടില്ല.

ഫേസ്ബുക്കിലെ പ്രതിദിന സജീവ ഉപഭോക്താക്കളില്‍ മൂന്നിലൊന്ന് പേരും ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം തെരഞ്ഞെടുത്തിട്ടുണ്ട്. ഇനി ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ വീണ്ടെടുക്കുന്നതിനും സ്വന്തം ഉപകരണം അണ്‍ലോക്ക് ചെയ്യുന്നതിനും മാത്രമായി സംവിധാനത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തുമെന്നും ഫെയ്സ്ബുക്ക് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.