മുംബൈ : റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ കുടുംബത്തിനായി ലണ്ടനിലും ഭവനം ഒരുങ്ങുന്നു. സ്റ്റോക്ക് പാര്‍ക്കിലെ ബക്കിംഗ്ഹാംഷെയറിലെ 300 ഏക്കര്‍ ഭൂമിയിലാണ് മണിമാളിക നിര്‍മ്മിക്കുന്നത് , മുംബൈയിലെ ഭവനമായ 'ആന്റീലിയ'യ്ക്ക് സമാനമായ സൗകര്യങ്ങളോടെ.
ഈ വര്‍ഷം ആദ്യമാണ് മുകേഷ് അംബാനി 592 കോടി രൂപയ്ക്ക് ബക്കിംഗ്ഹാംഷെയറിലെ ഭൂമി വാങ്ങിയത്. പുതുതായി നിര്‍മ്മിക്കുന്ന വീട്ടില്‍ 49 കിടപ്പുമുറികള്‍, അത്യാധുനിക മെഡിക്കല്‍ സൗകര്യം, മുംബൈയിലെ 'ആന്റീലിയ' വീട്ടിലേതു പോലുള്ള പ്രാര്‍ത്ഥനാലയം, മറ്റ് ആഡംബര സൗകര്യങ്ങള്‍ എന്നിവയും സജ്ജമാക്കും.
കൊറോണ-ലോക് ഡൗണ്‍ കാലത്ത് മുംബൈയിലെ ആന്റീലിയയിലാണ് അംബാനി കുടുംബം കൂടുതല്‍ സമയവും ചെലവഴിച്ചത്. ആഗോള അതിസമ്പന്ന പദവിയില്‍ ഇടമുള്ള മുകേഷ് അംബാനി ഇതിനു ശേഷമാണ് കുടുംബത്തിന് മറ്റൊരു വീട് കൂടി വേണമെന്നു തീരുമാനിച്ചത്.
നിലവില്‍ ഈ വസ്തുവില്‍ അംബാനി ഒരു ചെറിയ മന്ദിരം നിര്‍മ്മിച്ചിട്ടുണ്ട്. ഇപ്പോള്‍ ലണ്ടനിലുള്ള അംബാനി കുടുംബം ദീപാവലി ആഘോഷിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങും. അടുത്ത വര്‍ഷം ഏപ്രിലില്‍ യു. കെയിലെ പുതിയ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അംബാനി കുടുംബത്തിന്റെ മുഖ്യ വാസസ്ഥലമാകുമോ ലണ്ടനെന്ന ചര്‍ച്ചയും മാധ്യമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.