ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ്-പി ജി കൗണ്‍സലിങ് ജനുവരി 12 മുതല്‍ നടക്കും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് 2022 ജനുവരി 12 മുതല്‍ മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി നീറ്റ്-പി ജി കൗണ്‍സലിങ് ആരംഭിക്കും. കോവിഡിനെതിരെ പോരാടാന്‍ ഇത് കൂടുതല്‍ ശക്തി പകരുമെന്നും എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും ആശംസകള്‍ നേരുന്നതായും മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
അഖിലേന്ത്യാ മെഡിക്കല്‍ ബിരുദ, ബിരുദാനന്തര ക്വാട്ടയില്‍ 27 ശതമാനം ഒ ബി സി സംവരണത്തിന് സുപ്രീം കോടതി വെള്ളിയാഴ്ച അംഗീകാരം നല്‍കിയിരുന്നു. അതേസമയം മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള 10 ശതമാനം സാമ്പത്തിക സംവരണം അന്തിമ വാദത്തിനായി മാര്‍ച്ച് മാസത്തിലേക്ക് സുപ്രീം കോടതി മാറ്റിവെച്ചു. ഈ വര്‍ഷത്തെ കൗണ്‍സിലിങ് നടപടികള്‍ തടസപ്പെടാതിരിക്കാന്‍ 10 ശതമാനം ഈ വര്‍ഷം മാത്രം നടപ്പാക്കാനും സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.