പുല്‍വാമ ഭീകരാക്രമണത്തിന്റെ പഴി ഏറ്റെടുക്കാന്‍ പാകിസ്താന്‍ പുതിയ ഭീകരസംഘടനയുണ്ടാക്കി; ഇന്ത്യാക്കാരെ റിക്രൂട്ട് ചെയ്ത്

 പുല്‍വാമ ഭീകരാക്രമണത്തിന്റെ പഴി ഏറ്റെടുക്കാന്‍ പാകിസ്താന്‍ പുതിയ ഭീകരസംഘടനയുണ്ടാക്കി; ഇന്ത്യാക്കാരെ റിക്രൂട്ട് ചെയ്ത്

ന്യൂഡല്‍ഹി :2019 ഫെബ്രുവരിയില്‍ 40 ഇന്ത്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം തലയിലേറ്റാന്‍ പാകിസ്താന്‍ പുതിയ ഭീകര സംഘടന ഉണ്ടാക്കിയതായി ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ മേല്‍നോട്ടത്തിലാണ് ഇന്ത്യയില്‍ നിന്നുള്ളവരെ റിക്രൂട്ട് ചെയ്ത് ലഷ്‌കര്‍ ഇ മുസ്തഫ എന്ന സംഘടന രൂപീകരിച്ചത്. പാകിസ്താനെതിരായി ഉയര്‍ന്ന അന്താരാഷ്ട്ര സമ്മര്‍ദ്ദം വഴിതിരിച്ചുവിടുകയായിരുന്നു ഈ തന്ത്രത്തിന്റെ ലക്ഷ്യം.

പുല്‍വാമ ഭീകരാക്രമണക്കേസില്‍ ലഷ്‌കര്‍-ഇ-മുസ്തഫയുടെ (എല്‍ഇഎം) നാല് പ്രവര്‍ത്തകരായ മുഹമ്മദ് അര്‍മാന്‍ അലി എന്ന അര്‍മാന്‍ മന്‍സൂരി, മുഹമ്മദ് എഹ്‌സാനുള്ള എന്ന ഗുഡ്ഡു അന്‍സാരി, ഇമ്രാന്‍ അഹമ്മദ് ഹജാം, ഇര്‍ഫാന്‍ അഹമ്മദ് ദാരിംഗ് എന്നിവര്‍ക്കെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. രാജ്യത്തുടനീളം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതിലാണ് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളുള്ളത്.

ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിന്റെ സഹോദരന്‍ അബ്ദുള്‍ റൗഫായിരുന്നു ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെ റിക്രൂട്ട് ചെയ്തുള്ള ഗൂഢനീക്കത്തിനു നേതൃത്വം നല്‍കിയത്. ഐ.എസ്.ഐയുടെ റിമോട്ട് കണ്‍ട്രോളില്‍ ലഷ്‌കര്‍ ഇ മുസ്തഫ എന്ന ഭീകര സംഘടന രൂപീകരിച്ചതും ഇയാളാണ്. ഇന്ത്യയിലുള്ള ഭീകര സംഘടനയാണ് പുല്‍വാമയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തിയത് എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഈ നീക്കമെന്നും എന്‍.ഐ.എ കണ്ടെത്തി.

ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ജെയ്ഷെ മുഹമ്മദ് സംഘടനയ്ക്ക് ഐ.എസ്.ഐയുടെ എല്ലാ പിന്തുണയും ലഭിച്ചിരുന്നുവെന്ന് നേരത്തെ വ്യക്തമായിരുന്നു.പുല്‍വാമ ആക്രമണത്തിന് പിന്നാലെ പാകിസ്താന് നേരെ ലോകരാജ്യങ്ങള്‍ വന്‍ സമ്മര്‍ദ്ദം ചെലുത്തി. ഇത് വഴിതിരിച്ചുവിടാന്‍ പാകിസ്താന്‍ രൂപീകരിച്ച പുതിയ ഭീകര സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. പുല്‍വാമയില്‍ ചാവേര്‍ ആക്രമണം നടത്തിയ അള്ളാ മാലിക് ലഷ്‌കര്‍ ഇ മുസ്തഫ തലവനായിരുന്നു. ഇയാള്‍ക്ക് മൗലാന മസൂദ് അസറുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.