സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; നഗര പ്രദേശങ്ങളേയും അവശ്യസേവന മേഖലയേയും ഒഴിവാക്കും

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; നഗര പ്രദേശങ്ങളേയും അവശ്യസേവന മേഖലയേയും ഒഴിവാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്നും തുടരും. വൈകിട്ട് 6.30നും 11.30നും ഇടയില്‍ 15 മിനിട്ടാണ് നിയന്ത്രണം. നഗരപ്രദേശങ്ങളെയും ആശുപത്രി, പമ്പ് ഹൗസ് തുടങ്ങിയ അവശ്യസേവനങ്ങളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കി.

കേരളത്തിന് വൈദ്യുതി നല്‍കുന്ന ജാര്‍ഖണ്ഡിലെ മൈഥോണ്‍ പവര്‍ സ്റ്റേഷനില്‍ കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് ഉല്‍പാദനം കുറച്ചിരുന്നു. ഇതാണ് നിയന്ത്രണത്തിന് കാരണം. ഇക്കാരണത്താല്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ 400 മുതല്‍ 500 മെഗാവാട്ട് വരെ കുറവുണ്ടാകും. വൈകിട്ട് 6.30 മുതല്‍ 11.30 വരെ 4580 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

രണ്ട് ദിവസം കൊണ്ട് പ്രശ്‌നം തീരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടിയും കെ എസ് ഇ ബിയും വ്യക്തമാക്കിയിരുന്നു. വൈദ്യുതി ഉപയോഗം കുറച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെ എസ് ഇ ബി അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.