കണക്കില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പിന്നിലെന്ന് ദേശീയ പഠന മികവ് സര്‍വേ

കണക്കില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പിന്നിലെന്ന് ദേശീയ പഠന മികവ് സര്‍വേ

ന്യൂഡല്‍ഹി: കേരളത്തിലെ വിദ്യാര്‍ഥികള്‍ കണക്കില്‍ ദേശീയ ശരാശരിയേക്കാള്‍ പിന്നിലെന്ന് സര്‍വേ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്‌കൂള്‍ പഠനമികവ് സര്‍വേയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പത്ത്, എട്ട്, അഞ്ച്, മൂന്ന് ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് പിന്നില്‍. അതേസമയം, മൂന്നാംക്ലാസ് വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ്.

പത്താം ക്ലാസ്

കണക്ക്: ദേശീയ ശരാശരി -32 സംസ്ഥാന ശരാശരി -29. സാമൂഹിക ശാസ്ത്രം: ദേശീയ ശരാശരി-37 സംസ്ഥാന ശരാശരി-40. ശാസ്ത്രം: ദേശീയ ശരാശരി-35 സംസ്ഥാന ശരാശരി-36. ഇംഗ്ലീഷ്: ദേശീയ ശരാശരി-51 സംസ്ഥാന ശരാശരി-43. ഭാഷാ വിഷയങ്ങള്‍: ദേശീയ ശരാശരി-47 സംസ്ഥാന ശരാശരി-41

എട്ടാംക്ലാസ്

കണക്ക്: ദേശീയ ശരാശരി-36 സംസ്ഥാന ശരാശരി-31. സാമൂഹിക ശാസ്ത്രം: ദേശീയ ശരാശരി-39 സംസ്ഥാന ശരാശരി-37. ശാസ്ത്രം: ദേശീയ ശരാശരി-39 സംസ്ഥാന ശരാശരി-41. ഭാഷാ വിഷയങ്ങള്‍: ദേശീയ ശരാശരി- 53 സംസ്ഥാന ശരാശരി- 57.

അഞ്ചാംക്ലാസ്

കണക്ക്: ദേശീയ ശരാശരി-44 സംസ്ഥാന ശരാശരി-41. ഭാഷാ വിഷയങ്ങള്‍: ദേശീയ ശരാശരി-55 സംസ്ഥാന ശരാശരി- 57. ശാസ്ത്രം: ദേശീയ ശരാശരി-48 സംസ്ഥാന ശരാശരി-48.

മൂന്നാംക്ലാസ്

കണക്ക്: ദേശീയ ശരാശരി-57 സംസ്ഥാന ശരാശരി-60. ഭാഷാ വിഷയങ്ങള്‍: ദേശീയ ശരാശരി-62 സംസ്ഥാന ശരാശരി-70. ശാസ്ത്രം: ദേശീയ ശരാശരി-57 സംസ്ഥാന ശരാശരി-63.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.