കുടിവെള്ള വിൽപ്പനയിലും വ്യാജന്മാർ; സംസ്ഥാനത്ത് തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമാകുന്നു

കുടിവെള്ള വിൽപ്പനയിലും വ്യാജന്മാർ; സംസ്ഥാനത്ത് തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമാകുന്നു

തിരുവനന്തപുരം:  സംസ്ഥാനത്ത് ഐഎസ്‌ഐയുടെ ഒറിജിനല്‍ ലേബല്‍ പതിച്ച കുപ്പികളിലും വലിയ ജാറുകളിലും 'സാദാ വെള്ളം' നിറച്ച്‌ വിറ്റ് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു.

20 ലിറ്ററിന്റെ ജാര്‍ മുതല്‍ ഒരു ലിറ്ററിന്റെ പ്ലാസ്റ്റിക്ക് കുപ്പികളില്‍ വരെ ശുദ്ധീകരിക്കാത്ത വെള്ളം നിറച്ച്‌ വിറ്റ് പണം കൊയ്യുന്നു. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കോവളം, കഴക്കൂട്ടം, ആറ്റിങ്ങല്‍, ഓച്ചിറ, ചവറ, കൊട്ടിയം, കരിക്കോട്, പുനലൂര്‍ കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ വ്യാജ കുടിവെള്ളം സ്ഥാപനങ്ങള്‍ രഹസ്യമായും പരസ്യമായും പ്രവര്‍ത്തിക്കുന്നതായാണ് വിവരം.

ഐഎസ്‌ഐ നിര്‍ദേശ പ്രകാരമുളള ശുചീകരണമോ, ലേബലോ ഇല്ലാതെയാണ് കുടിവെള്ളം തയ്യാറാക്കുന്നതെന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം നല്‍കുന്ന വിവരം. ഐഎസ്‌ഐ ലേബലുള്ള കുപ്പിക്കകത്ത് പോലും പൈപ്പില്‍ നിന്നോ, കിണറില്‍ നിന്നോ നേരിട്ട് കുപ്പിയില്‍ നിറയ്ക്കുന്നതായും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

കമ്പനി വെള്ളമെന്ന് തോന്നിപ്പിക്കാന്‍ കുപ്പിയുടെ അടപ്പില്‍ പ്ലാസ്റ്റിക് സീല്‍ ഒട്ടിക്കാന്‍ ഇവര്‍ക്ക് സംവിധാനമുണ്ട്. ലേബലും സീലുമുണ്ട്. ട്രെയിന്‍ യാത്രക്കാരും മറ്റും ഉപേക്ഷിക്കുന്ന ഐഎസ്‌ഐ ലേബലുള്ള കുപ്പികള്‍ ശേഖരിച്ചാണ് കച്ചവടം നടത്തുന്നത്. കുടിവെള്ള സ്ഥാപനത്തിന് ലേബലുള്ള കുപ്പികള്‍ ശേഖരിച്ചു നല്‍കുന്നവരില്‍ ഭൂരിഭാഗവും ആക്രിക്കാരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.