ന്യൂഡല്‍ഹി: രാജ്യത്തെ കറന്‍സി നോട്ടുകളില്‍ പ്രമുഖ വ്യക്തിത്വങ്ങളെയും ഉള്‍പ്പെടുത്താനുള്ള സാധ്യത തേടി റിസര്‍വ് ബാങ്ക്. ഗാന്ധിജിക്കൊപ്പം രബീന്ദ്രനാഥ് ടാഗോര്‍, എ.പി.ജെ അബ്ദുള്‍ കലാം എന്നിവരെ കൂടി ഉള്‍പ്പെടുത്താനാണ് ആലോചനകള്‍ നടക്കുന്നത്.
നോട്ടുകളില്‍ രാജ്യത്തിനായി സംഭാവന നല്‍കിയവരെ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നത് ഇതാദ്യമാണ്. ആര്‍ബിഐയും ധനമന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ഗാന്ധിജി, ടഗോര്‍, കലാം എന്നിവരുടെ വാട്ടര്‍മാര്‍ക്കുകളുടെ രണ്ടു വ്യത്യസ്ത സെറ്റ് സാംപിളുകള്‍ തയാറാക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി ഐഐടി ഡല്‍ഹി എമറിറ്റസ് പ്രഫസര്‍ ദിലീപ് ടി. ഷഹാനിക്ക് അയച്ചിട്ടുണ്ട്. തിരഞ്ഞെടുക്കുന്ന സാംപിള്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്ക് നല്‍കുമെന്നും അന്തിമ തീരുമാനം ഉന്നത തലത്തില്‍ എടുക്കുമെന്നുമാണു സൂചന. ഈ റിപ്പോര്‍ട്ടിനെ പറ്റി സര്‍ക്കാരോ പ്രതിപക്ഷമോ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.