ഇടുക്കി: കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപത പത്തൊന്‍പതാമത് വാര്‍ഷികം ആഘോഷിക്കുന്നു. ബഫര്‍ സോണ്‍ കരി നിയമത്തിനെതിരെ സമര പ്രഖ്യാപന കണ്‍വന്‍ഷനും അന്ന് നടത്തും. ശനിയാഴ്ച രാവിലെ 9.30ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍ അധ്യക്ഷത വഹിക്കും.
പൊതുസമ്മേളനം ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം മുഖ്യപ്രഭാഷണം നടത്തും.
പൊതു സമ്മേളനത്തോടനുബന്ധിച്ച് മലയോര കര്‍ഷകരെ ഒന്നാകെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന ബഫര്‍ സോണ്‍ കരി നിയമത്തിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ് സമര പ്രഖ്യാപനം നടത്തുകയും നൂറുകണക്കിന് കര്‍ഷകരുടെ നേതൃത്വത്തില്‍ സമര ജ്വാല തെളിക്കുകയും ചെയ്യും. തുടര്‍ന്ന് പൊതു സമര പരിപാടികള്‍ക്ക് രൂപം നല്‍കും. ഉദ്ഘാടനം ചെയ്തുകൊണ്ട്
പത്തൊന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, യൂത്ത് കൗണ്‍സില്‍, ഹെല്‍പ്പ് ഡെസ്‌ക്കുകളുടെ ഉദ്ഘാടനം വനിതാ കൗണ്‍സില്‍ എന്നിവയും നടത്തും. പ്രസ്തുത സമ്മേളനങ്ങള്‍ ഗ്ലോബല്‍ ഡയറക്ടര്‍ ഫാദര്‍ ജിയോ കടവി നിര്‍വഹിക്കും. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍ ഗ്ലോബല്‍ ട്രഷറര്‍ ഡോ. ജോബി കാക്കശേരി, രൂപത ഡയറക്ടര്‍ ഫദര്‍ ഫ്രാന്‍സിസ് ഇടവക്കണ്ടം എന്നിവര്‍ സംസാരിക്കും.
വാര്‍ഷിക സമ്മേളത്തില്‍ വച്ച് കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നല്‍കുന്ന ലീലാമ്മ തോമസ് മെമ്മോറിയല്‍ അമ്മയോടൊപ്പം എഡോമെന്റ് ഇരുപത്തിയയ്യാരിരം രൂപയും മെമന്റൊയോയും വിതരണം ചെയ്യും.
പൊതു സമ്മേളനത്തിന്റെ ഭാഗമായി 2022-23 പ്രവര്‍ത്തന വര്‍ഷത്തെ കര്‍മ്മ പദ്ധതി രൂപതാ ജനറല്‍ സെക്രട്ടറി സിജോ ഇലന്തൂര്‍ അവതരിപ്പിക്കും. വിവിധ പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിച്ചു കൊണ്ട് ബേബി കൊടക്കല്ലില്‍, ജോസുകുട്ടി മാടപ്പളളില്‍, ജോസഫ് കുര്യന്‍ ഏറമ്പടം, വി.റ്റി തോമസ് , മാത്യൂസ് ഐക്കര, അഡ്വ. മാത്യു മലേക്കുന്നേല്‍ എന്നിവര്‍ സംസാരിക്കും.
പൊതു സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ജോസ് തോമസ് ഒഴുകയില്‍, ടോമി ഇളംതുരുത്തി, ഷാജി കുന്നുപുറത്ത്, സണ്ണി കരുവേലിക്കല്‍, ജോസഫ് ചാണ്ടി തേവര്‍പറമ്പില്‍, ജോയി വളളിയാംന്തടം, അഗസ്റ്റിന്‍ പരത്തിനാല്‍ എന്നിവര്‍ സംസാരിക്കും.
ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ചേരുന്ന യൂത്ത്കൗണ്‍സിലിനെ അഭിസംബോധന ചെയ്തുകൊണ്ട് യൂത്ത്കൗണ്‍സില്‍ കോഡിനേറ്റര്‍മാരായ സാബു കുന്നുംപുറത്ത്, സെസില്‍ ജോസ് , ജെയിസണ്‍ ജോസ് എന്നിവര്‍ സംസാരിക്കും. തുടര്‍ന്നു നടക്കുന്ന വനിതാ സമ്മേളത്തില്‍ രൂപത വൈസ് പ്രസിഡന്റ് കുഞ്ഞമ്മ ചെറിയാന്‍ അധ്യക്ഷത വഹിക്കും. ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ടെസി ബിജു മുഖ്യപ്രഭാഷണം നടത്തും.
രൂപത കമ്മിറ്റി അംഗങ്ങളായ ഷാജി പുരയിടത്തില്‍, സിബി വലിയമറ്റം, റ്റോമി കണ്ടത്തില്‍, രാജു കണ്ടത്തിന്‍കര, ബെന്നി മുക്കിലക്കാട്ട്, ഷിബു മഠത്തില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.