കണ്ണൂര്‍: പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തില്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാവാതെ പൊലീസ്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുമ്പോഴും അറസ്റ്റിലേക്കു നീങ്ങാത്തത് പ്രതികള്‍ സിപിഎമ്മുകാരായതു കൊണ്ടാണെന്നാണ് കോണ്‍ഗ്രസ് ആരോപണം.
മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തില്‍ പ്രതിഷേധം നടന്ന കഴിഞ്ഞ 13ന് രാത്രിയാണ് പയ്യന്നൂരിലെ കോണ്‍ഗ്രസ് ബ്ലോക്ക് ഓഫിസിലെ ഗാന്ധി പ്രതിമയുടെ തല അറുത്ത നിലയില്‍ കണ്ടെത്തിയത്. ഓഫീസിന്റെ ജനല്‍ ചില്ലുകളും ഫര്‍ണീച്ചറും അടിച്ച് തകര്‍ത്തിരുന്നു. പ്രതികളെ പറ്റി വ്യക്തമായ സൂചന ഉണ്ടായിട്ടും മനപ്പൂര്‍വം പൊലീസ് പിടികൂടുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. സിപിഎമ്മിന്റെ അത്ര ഗാന്ധി നിന്ദ സംഘ പരിവാര്‍ പോലും കാണിക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്നും, വ്യക്തമായ തെളിവില്ലാതെ പ്രതികളെ പിടികൂടാനാവില്ലെന്നുമാണ് പൊലീസിന്റെ നിലപാടിലാണ്. പ്രതികളെ ഉടന്‍ കണ്ടെത്തിയില്ലെങ്കില്‍ ഡിവൈഎസ്പി ഓഫിസിലേക്ക് മാര്‍ച്ച് അടക്കമുള്ള പ്രതിഷേധ നടപടിയിലേക്ക് നീങ്ങുമെന്നുമാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.