ന്യൂഡല്‍ഹി: മാനസിക വെല്ലുവിളി നേരിടുന്നവരുടെ സ്വത്തു വകകള്‍ കൈവശപ്പെടുത്താന്‍ ശ്രമിച്ചാല്‍ കടുത്ത ശിക്ഷ. ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് ഈ തീരുമാനം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. എല്ലാവര്‍ക്കും ഉള്ളത് പോലെ പൗരാവകാശം അവര്‍ക്കും ഉണ്ട്. ഇവരുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാനായി ആളുകള്‍ ശ്രമിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനി വെച്ചുപൊറുപ്പിക്കില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് അരുണ്‍ കുമാര്‍ മിശ്ര പറഞ്ഞു.
സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തുകയും മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയക്കുകയുമാണ് പൊതുവെ ചെയ്യുന്നത്. എല്ലാവരെയും പോലെ അവര്‍ക്കും തുല്യ സ്വത്തവകാശം ഉണ്ടാകും. മാനസിക വെല്ലുവിളി നേരിടുന്നവരുടെ പണമോ മറ്റു സ്വത്തുക്കളോ തട്ടിയെടുക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കേസെടുക്കുകയും കര്‍ശനമായ ശിക്ഷ നല്‍കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.
ഓരോ വര്‍ഷവും ഇന്ത്യയില്‍ ഇത്തരം മാനസികാരോഗ്യ കേന്ദ്രങ്ങള്‍ പെരുകി വരികയാണ്. നമ്മുടെ കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പുകള്‍ നഷ്ടപ്പെടുന്നു എന്നും മനുഷ്യര്‍ സ്വാര്‍ത്ഥരായി ക്കൊണ്ടിരിക്കുകയാണ്. ഇത്തരക്കാരെ അകറ്റി നിര്‍ത്താതെ ചേര്‍ത്ത് നിര്‍ത്താനാണ് നാം ശ്രമിക്കേണ്ടതെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.