തിരുവനന്തപുരം: സംസ്ഥാനത്തെ വിജിലന്‍സ് കോടതികളില്‍ അഴിമതിക്കേസുകള്‍ വര്‍ഷങ്ങളായി വിചാരണ നടക്കാതെ കെട്ടികിടക്കുന്നതായി ആക്ഷേപം. ആറു വിജിലന്‍സ് കോടതികളിലായി വിചാരണ പൂര്‍ത്തിയാകാനുള്ളത് 1415 കേസുകള്‍ക്കാണ്. കേസ് നടത്തിപ്പിന് ആവശ്യത്തിന് പ്രോസിക്യൂട്ടര്‍മാര്‍ ഇല്ലാത്തതാണ് കാരണം.
എട്ടു കോടതികളിലായി ആകെ ഉള്ളത് മൂന്ന് പ്രോസിക്യൂട്ടര്‍മാര്‍ മാത്രമാണ്. കൈക്കൂലി വാങ്ങുമ്പോള്‍ കൈയ്യോടെ പിടികൂടി റിമാന്‍ഡില്‍ പോകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏതാനും മാസങ്ങള്‍ക്കകം സര്‍വ്വീസില്‍ തിരികെ കയറുന്നു. രാഷ്ട്രീയ സ്വാധീനമുണ്ടെങ്കില്‍ വീണ്ടും നിര്‍ണായക കസേരയില്‍ തന്നെ അഴിമതിക്കാര്‍ എത്തുന്നു. സര്‍വ്വീസ് കാലാവാധി പൂര്‍ത്തിയാക്കി ഇവര്‍ വിമരിക്കുന്നു. സര്‍വ്വീസില്‍ ഇരുന്ന അഴിമതി നടത്തിയാലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കരാറുകാരുമായി ഒത്തു കളിച്ചാലുമെല്ലാം സ്ഥിതി വ്യത്യസ്ഥമല്ല.
മാത്രമല്ല സര്‍വ്വീസിലിരിക്കുമ്പോള്‍ തന്നെ അഴിമതിക്കാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചാലും സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കി കുറ്റക്കാരെ ശിക്ഷിക്കുന്നില്ല. അഴിമതിക്കാര്‍ക്ക് സമയബന്ധിതമായി ശിക്ഷ ലഭിക്കാത്തതിനാല്‍ വീണ്ടും അഴിമതിയില്‍ മുങ്ങിയ ഉദ്യോഗസ്ഥരുടെ എണ്ണം കൂടുന്നു. കൂടാതെ വര്‍ഷങ്ങള്‍ കഴിഞ്ഞ് കേസ് വിചാരണക്കെടുമ്പോള്‍ സാക്ഷികളെല്ലാം മാറിയിരിക്കും. അന്വേഷണ ഉദ്യോഗസ്ഥരും വിരമിക്കും.
ഒരു അഴിമതിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ വിചാരണ പൂത്തിയാകാന്‍ പത്തു വര്‍ഷത്തില്‍ കൂടുതല്‍ സമയം എടുക്കുന്നുവെന്ന് കണക്കൂകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം കേസുകള്‍ കെട്ടിക്കിടക്കുന്നത് മൂവാറ്റുപ്പുഴ കോടതിയിലാണ്. 389 കേസുകളില്‍ 324 കേസുകളുടെ കുറ്റപത്രം നല്‍കിയിട്ട് അഞ്ചു വഷത്തിലധികമായി.
തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വിചാരണ പൂര്‍ത്തിയാകാനുള്ളത് 279 കേസുകക്കാണ്. 121 കേസുകള്‍ അഞ്ചു വര്‍ഷം മുമ്പ് കുറ്റപത്രം നല്‍കിയതും. തൃശൂര്‍- 249 കേസുകള്‍, കോട്ടയം- 226, തലശേരി, കോഴിക്കോട്-106 എന്നിങ്ങനെയാണ് കെട്ടികിടക്കുന്ന കേസുകളുടെ എണ്ണം. വിചാരണ പൂര്‍ത്തിയാക്കാന്‍ ഉള്ളതില്‍ മലബാര്‍ സിമന്റ്‌സ് കേസും, പാലാരിവട്ടം അഴിമതി കേസും ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദന കേസും ഉള്‍പ്പെടുന്നു.
ആറ് വിജിലന്‍സ് കോടതികളും രണ്ട് വിജിലന്‍സ് ട്രിബ്യൂണലുകളാണ് സംസ്ഥാനത്തുള്ളത്. ഇവിടങ്ങളില്‍ ആകെ ഉള്ളത് മൂന്ന് പ്രോസിക്യൂട്ടര്‍മാര്‍ മാത്രം. പി.എസ്.സി നിയമനം വൈകുന്നത് കാരണം താല്‍ക്കാലികമായി പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചെങ്കിലു അതും നടന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.