അമേരിക്കയില്‍ 2070 ഓടെ ക്രിസ്ത്യാനികൾ ന്യൂനപക്ഷം; പഠന റിപ്പോർട്ട് പുറത്ത്

അമേരിക്കയില്‍ 2070 ഓടെ ക്രിസ്ത്യാനികൾ ന്യൂനപക്ഷം; പഠന റിപ്പോർട്ട് പുറത്ത്

വാഷിംഗ്ടൺ: യുഎസിലെ ക്രിസ്ത്യാനികൾ 2070-ഓടെ ന്യൂനപക്ഷ വിഭാഗമായി മാറിയേക്കുമെന്ന പഠന റിപ്പോർട്ടുമായി ഭാവിയിലെ മതപരമായ ജനസംഖ്യശാസ്ത്രം പരിശോധിക്കുന്ന പ്യൂ റിസർച്ച് സെന്റർ. രാജ്യത്ത് സമീപകാലത്തതായി കണ്ടുവരുന്ന നാല് പ്രവണതകൾ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്.

അമേരിക്കയിലെ ക്രിസ്ത്യൻ ജനസംഖ്യയിൽ ഗണ്യമായ ഇടിവ് സംഭവിച്ചതായും പഠനത്തിൽ കണ്ടെത്തി.
കുടിയേറ്റം, ജനനം, മരണം, മതപരമായ മാറ്റം എന്നിങ്ങനെയുള്ള നിലവിലെ ട്രെൻഡുകളെ അടിസ്ഥാനമാക്കിയാണ് പ്യൂ റിസേർച്ച് സെന്റർ പഠനം നടത്തിയത്. അടുത്ത 50 വർഷത്തിനുള്ളിൽ യുഎസിലെ മതപരമായ ജനസംഖ്യശാസ്ത്രം എങ്ങനെ മാറുമെന്ന് പ്രവചിക്കാൻ പഠനത്തിൽ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.

അടുത്ത വർഷങ്ങളിലായി ക്രിസ്ത്യാനികൾ മതം ഉപേക്ഷിക്കുന്നതായി നിരീക്ഷിച്ചിരുന്നു. ഈ പ്രതിഭാസം ഇതേ നിരക്കിലോ അല്ലെങ്കിൽ മതം മാറുന്നതിന്റെ വേഗം വർദ്ധിച്ചാലോ എന്ത് സംഭവിക്കും. അതേസമയം മതം മാറുന്നത് നിർത്തുകയാണെങ്കിൽലോ അല്ലെങ്കിൽ മറ്റ് ജനസംഖ്യാപരമായ പ്രവണതകളായ കുടിയേറ്റം, ജനനം, മരണം എന്നിവ നിലവിലെ നിരക്കിൽ തുടരുകയാണെങ്കിലോ എന്ത് സംഭവിക്കും തുടങ്ങിയ ചോദ്യങ്ങളിലൂന്നിയായിരുന്നു പഠനം.

പ്യൂ റിസർച്ച് സെന്റർ പറയുന്നതനുസരിച്ച് ക്രിസ്ത്യാനികളുടെ റോൾ ഓരോ തലമുറയിലും ഏതാനും ശതമാനം പോയിന്റുകൾ കുറയുന്നു. 2060 ആകുമ്പോഴേക്കും അത് 50% ത്തിൽ താഴെയാകുകയും 2070 ൽ 46% ആയി കുറയുകയും ചെയ്യും. എങ്കിലും അവർ രാജ്യത്തെ ഏറ്റവും വലിയ മതവിഭാഗത്തെ പ്രതിനിധീകരിക്കുന്നരായിരിക്കും. മറ്റ് മതങ്ങളിലെ അംഗങ്ങൾ 2070 ൽ ജനസംഖ്യയുടെ 13% ആയി ഉയരും.


പ്രായമായ അമേരിക്കൻ ക്രിസ്ത്യാനികൾ മരിക്കുന്നതോടെ 2070-ഓടെ ക്രിസ്തുമതം 10% കുറയും. നിരീശ്വരവാദികളോ ഒരു പ്രത്യേക മതവുമായി ബന്ധമില്ലാത്തവരോ ആകുന്ന അമേരിക്കക്കാരുടെ എണ്ണം 1990 മുതൽ വർദ്ധിച്ചതായി ഗവേഷണ കേന്ദ്രം പറയുന്നു.

2020 ലെ കണക്കനുസരിച്ച് അമേരിക്കക്കാരിൽ 64 ശതമാനം മുതിർന്നവരും കുട്ടികളും ക്രൈസ്തവരാണ്. 30 ശതമാനം ആളുകൾ മതവിശ്വാസത്തിൽ താല്പര്യമില്ലാത്തവരും. ബാക്കിയുള്ള 6% ജൂതന്മാർ, ഹിന്ദുക്കൾ, മുസ്ലീങ്ങൾ, ബുദ്ധമതക്കാർ എന്നിങ്ങനെയുള്ള മതവിശ്വാസികളുമാണ്.

ക്രൈസ്തവർ 30 വയസ്സിനുമുമ്പ് മതം മാറ്റുന്നത് രാജ്യത്ത് തുടരുകയാണെങ്കിൽ 2050 ഓടെ ക്രിസ്ത്യാനികൾക്ക് ഭൂരിപക്ഷ പദവി നഷ്ടപ്പെടും. ക്രിസ്ത്യാനികൾ യു.എസ് ജനസംഖ്യയുടെ 46 ശതമാനം ആകുമെന്നും 41 ശതമാനം പേർ മതവുമായി ബന്ധമില്ലാത്തവരാകുമെന്നും പ്യൂ റിപ്പോർട്ടിൽ വ്യക്തമാക്കി. ഒരുപക്ഷെ പൂർണ്ണമായും റിപ്പോർട്ട് പറയുന്നതുപ്രകാരം ആകില്ലെങ്കിലും നിലവിലെ നിരീക്ഷണങ്ങൾ പ്രകാരം ക്രൈസ്തവരുടെ എണ്ണം ഭാവിയിൽ കുറയും എന്നത് യാഥാർത്ഥ്യമാണ്.

ക്രിസ്ത്യാനികളായി വളർന്ന 30 നും 49 നും ഇടയിൽ പ്രായമുള്ള ഭൂരിഭാഗം ആളുകളും ഇപ്പോഴും ക്രിസ്ത്യാനികളാണെന്നാണ് ലോകമെമ്പാടുമുള്ള ഡസൻ കണക്കിന് രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത്. അതായത് അമേരിക്കയിലേതിന് വിരുദ്ധമായി ആ രാജ്യങ്ങളിലെ ക്രിസ്ത്യൻ മതത്തെ നിലനിർത്തൽ നിരക്ക് ഇപ്പോഴും 50 ശതമാനത്തിൽ താഴെ പോയിട്ടില്ലെന്നും പ്യൂ വിശദീകരിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.