നിര്‍ബന്ധിത ഹിജാബിനെതിരെ വോട്ട് ചെയ്തത് 72 ശതമാനത്തിലേറെ പേര്‍; ഇറാന്‍ ഭരണകൂടത്തിന് തിരിച്ചടി

നിര്‍ബന്ധിത ഹിജാബിനെതിരെ വോട്ട് ചെയ്തത് 72 ശതമാനത്തിലേറെ പേര്‍; ഇറാന്‍ ഭരണകൂടത്തിന് തിരിച്ചടി

ടെഹ്‌റാന്‍: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം അതിശക്തമാകുന്നു. 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനിലെ വനിതകള്‍ ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രതിഷേധമാണ് ശക്തമാകുന്നത്.

ഇറാനിലെ 72 ശതമാനം പേരും നിര്‍ബന്ധിത ഹിജാബിനെ എതിര്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനിലെ ജനങ്ങള്‍ക്കിടയില്‍ ഒരു അന്താരാഷ്ട്ര ഏജന്‍സി നടത്തിയ രഹസ്യ സര്‍വേയിലാണ് ജനങ്ങള്‍ മനസ് തുറന്നത്.

ഒരു ലക്ഷത്തിലധികം ആളുകളാണ് സാമ്പിള്‍ സര്‍വേയില്‍ പങ്കെടുത്തത്. പ്രതികരിച്ചവരിലേറെയും മതം അടിച്ചേല്‍പ്പിക്കുന്ന നിയമങ്ങള്‍ക്കപ്പുറം വിശ്വാസ സ്വാതന്ത്ര്യം വേണമെന്ന അഭിപ്രായക്കാരാണ്.

നഗരങ്ങളില്‍ താമസിക്കുന്ന സ്ത്രീകളും വിദ്യാ സമ്പന്നരായ യുവാക്കളുമാണ് നിര്‍ബന്ധിത ഹിജാബിനെ എതിര്‍ക്കുന്നവരില്‍ ബഹു ഭൂരിപക്ഷവും. 57 ശതമാനം പേരും ഹിജാബും വിശ്വാസവും തമ്മില്‍ ബന്ധമില്ലെന്ന് പറഞ്ഞപ്പോള്‍ 23 ശതമാനം പേര്‍ മാത്രമാണ് ഹിജാബ് മതവിശ്വാസത്തിന്റെ ഭാഗമാണെണെന്ന് വാദിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.