ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ജയില്‍ ഡിജിപി ഹേമന്ത് കുമാര്‍ ലോഹിയയുടെ കൊലപാതകത്തിന് പിന്നില്‍ ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-ത്വായ്ബ. സംഘടനയുടെ ഇന്ത്യന്‍ ഘടകമായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫോഴ്സ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തി.
ജമ്മുവിലെ ഉദയ്വാലയില്‍ തങ്ങളുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രത്യേക സ്‌ക്വാഡ് നടത്തിയ ഓപ്പറേഷന്‍ വിജയിച്ചു. ജയില്‍ ഡിജിപി എച്ച്.കെ ലോഹിയയെ കൊലപ്പെടുത്തി. അത് തങ്ങളുടെ ഹൈ-വാല്യൂ ടാര്‍ഗെറ്റ് ആയിരുന്നുവെന്ന് പിഎഎഫ്എഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇത്തരം ഓപ്പറേഷനുകളുടെ ഒരു തുടക്കം മാത്രമാണിതെന്നും ഭീകരര്‍ പ്രസ്താവനയില്‍ പറഞ്ഞു. കാശ്മീര്‍ സന്ദര്‍ശിക്കുന്ന ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുള്ള ചെറിയ സമ്മാനമാണിതെന്നും ഇത്തരം ഓപ്പറേഷനുകള്‍ ഭാവിയിലും വിജയകരമായി പൂര്‍ത്തിയാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലോഹിയയെ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. ജമ്മുവിലെ പ്രാന്ത പ്രദേശമായ ഉദയ്വാലയിലെ വസതിയിലായിരുന്നു സംഭവം. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇദ്ദേഹം കാശ്മീരില്‍ ഡിജിപിയായി നിയമിതനായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.