ആഫ്രിക്കയില്‍ വിമാനം തടാകത്തിലേക്ക് തകര്‍ന്നുവീണ് 19 മരണം: രക്ഷപെട്ടവരുടെ നില ഗുരുതരം; മരണസംഖ്യ ഇനിയും കൂടിയേക്കും

ആഫ്രിക്കയില്‍ വിമാനം തടാകത്തിലേക്ക് തകര്‍ന്നുവീണ് 19 മരണം: രക്ഷപെട്ടവരുടെ  നില ഗുരുതരം; മരണസംഖ്യ ഇനിയും കൂടിയേക്കും

നയ്‌റോബി: ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ ദാറെസ് സലാം നഗരത്തിലെ വിക്ടോറിയ തടാകത്തില്‍ വിമാനം തകര്‍ന്നു വീണ് 19 പേര്‍ മരിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 39 യാത്രക്കാരും രണ്ട് പൈലറ്റും രണ്ട് ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 43 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 26 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായി റീജിയനല്‍ കമ്മിഷണര്‍ ആര്‍ബര്‍ട്ട് ചാലമില പറഞ്ഞു. ഇവരില്‍ പലരും മരിച്ചതായാണ് അനൗദ്യോഗിക വിവരം. 

പൈലറ്റുമാര്‍ രണ്ടുപേരും കോക്പിറ്റില്‍നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരോട് സംസാരിച്ചിരുന്നു. പിന്നീട് ഇവരും മരിച്ചെന്ന് പ്രധാനമന്ത്രി അറിയിച്ചു. വിമാനത്തിന്റെ മുക്കാല്‍ ഭാഗവും തടാകത്തിലേക്കു മുങ്ങിയ നിലയിലായിരുന്നു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. മുങ്ങിക്കിടന്നപ്പോഴും ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് മുന്‍വാതില്‍ തുറന്നുകൊടുത്തതിനാലാണ് കുറേപ്പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചതെന്ന് ആദ്യം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യതൊഴിലാളികള്‍ പറഞ്ഞു. 

പ്രിസിഷന്‍ എയറിന്റെ വിമാനമാണ് തകര്‍ന്നു വീണത്. ബുകോബ വിമാനത്താവളത്തിലേക്കു പോകുകയായിരുന്നു വിമാനം. കനത്ത മഴയും കാറ്റും മൂലം കാലാവസ്ഥ മോശമായതാണ് അപകടത്തിനു കാരണമായതെന്നു കഗേര പ്രവിശ്യയിലെ പോലീസ് കമാന്‍ഡര്‍ വില്യം വാംപഗലെ പറഞ്ഞു.

ടാന്‍സാനിയയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയാണ് പ്രിസിഷന്‍ എയര്‍. കമ്പനിയുടെ എടിആര്‍42500 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകമാണ് വിക്ടോറിയ. ബുകോബ വിമാനത്താവളം ഈ തടാകത്തിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.