മാര്‍ക്കുണ്ട്, ലിസ്റ്റിലില്ല: പി.എസ്.സിക്കെതിരെ പരാതിയുമായി ഉദ്യോഗാര്‍ത്ഥി; ക്ലറിക്കല്‍ പിഴവെന്ന് അധികൃതര്‍

മാര്‍ക്കുണ്ട്, ലിസ്റ്റിലില്ല: പി.എസ്.സിക്കെതിരെ പരാതിയുമായി ഉദ്യോഗാര്‍ത്ഥി; ക്ലറിക്കല്‍ പിഴവെന്ന് അധികൃതര്‍

ഇടുക്കി: കട്ട് ഓഫ് പരിധിയിലും കൂടുതല്‍ മാര്‍ക്ക് നേടിയിട്ടും ഉദ്യോഗാര്‍ഥിയെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്താതെ പി.എസ്.സി. ഇടുക്കി പീരുമേട് സ്വദേശി കപിലാണ് റാങ്ക് പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ലിസ്റ്റില്‍ ഉള്‍പ്പെടാതെ വന്നതോടെ കപില്‍ വിവരാവകാശ നിയമപ്രകാരം ഉത്തരക്കടലാസ് എടുത്തപ്പോഴാണ് പി.എസ്.സിയുടെ വീഴ്ച വ്യക്തമായത്.

മലയാളവും തമിഴും അറിയാവുന്നവര്‍ക്കുള്ള പ്രത്യേക തസ്തികയിലേക്ക് 2020 മാര്‍ച്ചില്‍ പി.എസ്.സി നടത്തിയ എല്‍ഡി ക്ലര്‍ക്ക് പരീക്ഷയെഴുതിയ ആളാണ് കപില്‍. പരീക്ഷയില്‍ 43.75 മാര്‍ക്ക് കട്ട് ഓഫ്. തമിഴിനും മലയാളത്തിനും 40% വീതം മാര്‍ക്കും വേണമെന്നതായിരുന്നു റാങ്ക് പട്ടികയില്‍ ഉള്‍പ്പെടാനുള്ള മാനദണ്ഡം. പട്ടികയില്‍ ഉള്‍പ്പെടാതിരുന്ന കപില്‍ വിവരാവകാശ നിയമപ്രകാരം ഉത്തരക്കടലാസെടുത്തപ്പോള്‍ 52 മാര്‍ക്ക്.

മലയാളത്തിന് 44 ശതമാനവും തമിഴിന് 67 ശതമാനം മാര്‍ക്കുമുണ്ട്. നേരില്‍കണ്ട് കാരണമന്വേഷിച്ചപ്പോള്‍ ക്ലറിക്കല്‍ മിസ്റ്റേക്ക് എന്ന് പി.എസ്.സി ചെയര്‍മാന്റെ മറുപടി. പരീക്ഷയില്‍ കപിലിനേക്കാള്‍ കുറഞ്ഞ മാര്‍ക്ക് കിട്ടിയ 54 പേര്‍ റാങ്ക് പട്ടികയിലുണ്ട്. 52 മാര്‍ക്കുള്ള പട്ടികജാതിക്കാരനായ കപിലിന്റെ പേര് സപ്ലിമെന്ററി ലിസ്റ്റില്‍ പോലുമില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.