'തീവ്രവാദം ആഗോള ഭീഷണി'; അതിനെ മതവുമായോ ദേശീയതയുമായോ ബന്ധപ്പെടുത്തരുതെന്ന് അമിത് ഷാ

'തീവ്രവാദം ആഗോള ഭീഷണി'; അതിനെ മതവുമായോ ദേശീയതയുമായോ ബന്ധപ്പെടുത്തരുതെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: തീവ്രവാദത്തെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ വിഭാഗവുമായോ ബന്ധപ്പെടുത്തരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തീവ്രവാദത്തേക്കാള്‍ വലിയ ഭീഷണി തീവ്രവാദത്തിനു സാമ്പത്തിക സഹായം നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരവാദത്തിനുള്ള ധനസഹായം ചെറുക്കുന്നതു സംബന്ധിച്ച മൂന്നാമത് രാജ്യാന്തര മന്ത്രിതല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതര ഭീഷണിയാണ് തീവ്രവാദം. എന്നാല്‍, തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് തീവ്രവാദത്തിന്റെ ലക്ഷ്യവും മാര്‍ഗവും കണ്ടെത്തുന്നതിന് സഹായമാകുമെന്നും അമിത് ഷാ ഓര്‍മ്മിപ്പിച്ചു.

തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് ലോക രാജ്യങ്ങളുടെ സമ്പദ്ഘടനയെ ദുര്‍ബലപ്പെടുത്തും. തീവ്രവാദത്തെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ വിഭാഗങ്ങളുമായോ ചേര്‍ത്തു പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.