കേരളത്തിനും 'വന്ദേഭാരത്': കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനമുണ്ടായേക്കും

കേരളത്തിനും 'വന്ദേഭാരത്': കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനമുണ്ടായേക്കും

ന്യൂഡല്‍ഹി: അടുത്ത കേന്ദ്രബജറ്റില്‍ പുതുതായി 300 മുതല്‍ 400 വരെ അതിവേഗ വന്ദേഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ചേക്കും. അടുത്ത നാലുവര്‍ഷത്തില്‍ പുറത്തിറക്കുമെന്ന് മുമ്പേ പ്രഖ്യാപിച്ച 475 വന്ദേഭാരത് ട്രെയിനുകള്‍ക്ക് പുറമേയാണിത്. അതിവേഗ ട്രെയിനുകളായ രാജധാനി, ശതാബ്ദി എന്നിവയ്ക്ക് പകരം അര്‍ധ അതിവേഗ തീവണ്ടിയായ വന്ദേഭാരതിനെ ഘട്ടം ഘട്ടമായി അവതരിപ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

അടുത്ത സാമ്പത്തികവര്‍ഷത്തിനുള്ളില്‍ നൂറോളം വന്ദേഭാരത് തീവണ്ടികള്‍ രംഗത്തിറക്കിനാണ് നീക്കം. കേരളത്തിന് പ്രതീക്ഷ നല്‍കുന്നതാണ് പദ്ധതി. രാജ്യത്താകെ അഞ്ച് വന്ദേഭാരത് സര്‍വീസുകളാണ് ഇപ്പോഴുള്ളത്. ദക്ഷിണേന്ത്യയില്‍ ചെന്നൈ-മൈസൂരു മാത്രം. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള പുതിയ സര്‍വീസുകള്‍ തുടങ്ങുമ്പോള്‍ കേരളത്തിലേക്കും വന്ദേഭാരത് തീവണ്ടികള്‍ വന്നേക്കും.

കഴിഞ്ഞ ദിവസം ധനമന്ത്രിമാരുടെ യോഗത്തില്‍ വന്ദേഭാരത് സര്‍വീസുകള്‍ കേരളം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ സ്വന്തം അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ലൈനിനെ ബി.ജെ.പി രാഷ്ട്രീയമായി എതിര്‍ക്കുന്ന സാഹചര്യത്തില്‍ വന്ദേഭാരത് സര്‍വീസുകള്‍ നീട്ടാന്‍ കേന്ദ്രത്തിനും താത്പര്യമുണ്ടാകും.

2019 ല്‍ സര്‍വീസ് ആരംഭിച്ച രാജ്യത്തെ ആദ്യ അര്‍ധ അതിവേഗ ട്രെയിനാണ് വന്ദേഭാരത്. പ്രത്യേക എന്‍ജിന്‍ ആവശ്യമില്ലാതെ സ്വയം മുന്നോട്ടു നീങ്ങുന്ന സാങ്കേതിക വിദ്യയാണ് ഇതിന്റെ പ്രത്യേകത. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാനാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.