കോഴിക്കോട്ടെ ബാങ്ക് തട്ടിപ്പ്: സ്വകാര്യ അക്കൗണ്ടുകളില്‍ നിന്നും പണം നഷ്ടപ്പെട്ടു; ക്രൈംബ്രാഞ്ച് അന്വേഷിക്കും

കോഴിക്കോട്ടെ ബാങ്ക് തട്ടിപ്പ്: സ്വകാര്യ അക്കൗണ്ടുകളില്‍ നിന്നും പണം നഷ്ടപ്പെട്ടു; ക്രൈംബ്രാഞ്ച് അന്വേഷിക്കും

കോഴിക്കോട്: കോര്‍പ്പറേഷന്റെ തുകയ്ക്ക് പുറമേ പഞ്ചാബ് നാഷ്ണല്‍ ബാങ്കിലെ സ്വകാര്യ അക്കൗണ്ടുകളില്‍ നന്നും പണം നഷ്ടപ്പെട്ടതായി കണ്ടെത്തി. നിലവില്‍ ഒരു അക്കൗണ്ടില്‍ നിന്നും 18 ലക്ഷം രൂപ നഷ്ടമായതായിട്ടാണ് സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം സംഭവത്തില്‍ ക്രൈംബ്രാഞ്ച് അഡി. കമ്മിഷ്ണര്‍ ടി.എ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും.

കോഴിക്കോട് കോര്‍പറേഷന് ഏഴ് അക്കൗണ്ടുകളില്‍ നിന്നായി നഷ്ടമായത് 15.24 കോടി രൂപയാണ്. 2019 മുതലുള്ള കണക്കുകള്‍ പരിശോധിച്ചു വരികയാണെന്ന് കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. മൂന്ന് ദിവസത്തിനുള്ളില്‍ പണം തിരികെ നല്‍കുമെന്നു ബാങ്ക് അധികൃതര്‍ ഉറപ്പു നല്‍കിയതായി മേയര്‍ ബീന ഫിലിപ് പറഞ്ഞു. 

പഞ്ചാബ് നാഷനല്‍ ബാങ്ക് കോഴിക്കോട് ലിങ്ക് റോഡ് ശാഖ മുന്‍ മാനേജര്‍ എം.പി. റിജിലാണ് പണം തട്ടിയെടുത്തത്. ആറ് അക്കൗണ്ടുകളില്‍ നിന്നായി 14.72 കോടി രൂപ നഷ്ടപ്പെട്ടതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനു പുറമേയാണ് കുടുംബശ്രീയുടെ മറ്റൊരു അക്കൗണ്ടില്‍ നിന്ന് 52 ലക്ഷം രൂപ കൂടി നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചത്. പഞ്ചാബ് നാഷനല്‍ ബാങ്കിലെ 13 അക്കൗണ്ടുകളില്‍ ഏഴ് അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.

കോടിക്കണക്കിനു രൂപ തിരിമറി നടത്തിയ ബാങ്ക് മാനേജര്‍ റിജില്‍ ഈ പണത്തിന്റെ ഭൂരിഭാഗവും ഉപയോഗിച്ചത് ഓണ്‍ലൈന്‍ റമ്മി ഗെയിം, ഓഹരി ഇടപാടുകള്‍ക്കെന്നു പൊലീസിന്റെ കണ്ടെത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.