മെൽബോൺ : അഫ്ഗാനിസ്ഥാനിൽ സൈനികർ കുറ്റകൃത്യങ്ങൾ ചെയ്യുന്നതായി അടുത്തിടെ പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തിന്റെ പ്രതിരോധ സേന ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും അതിക്രമങ്ങൾ വീണ്ടും സംഭവിക്കാതിരിക്കാൻ വേണ്ട മാറ്റങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നും ഓസ്‌ട്രേലിയയിലെ ഉന്നത സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു.
2005 നും 2016 നും ഇടയിൽ അഫ്ഗാനിസ്ഥാനിലെ പ്രത്യേക സേനാംഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ശേഷം വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, മുതിർന്ന കമാൻഡോകൾ ജൂനിയർ സൈനികരെ ,നിരായുധരായ ബന്ദികളെ കൊല്ലാൻ നിർബന്ധിച്ചുവെന്ന് കണ്ടെത്തി.
നിലവിലുള്ളതും മുൻ സൈനികരുമായ 19 പേരെ കുറ്റവിചാരണ നടത്താൻ ശുപാർശ ചെയ്ത റിപ്പോർട്ട് ഓസ്‌ട്രേലിയയിൽ പ്രകമ്പനം സൃഷ്ടിച്ചു. സൈനികരെ സാധാരണഗതിയിൽ ബഹുമാനിക്കുന്ന രാജ്യമാണിത്. പക്ഷെ ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്തിന് നാണക്കേടുളവാക്കുന്നുവെന്ന് വിവിധ മാധ്യമങ്ങളിൽ പൊതുജനം അഭിപ്രായപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.