ജറുസലേം: ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് ആറാം തവണയാണ് ബെഞ്ചമിന്‍ നെതന്യാഹു പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നത്. 120 അംഗ സെനറ്റില്‍ 63 നിയമനിര്‍മ്മാതാക്കളുടെ പിന്തുണ നെതന്യാഹുവിനുണ്ട്. 54 അംഗങ്ങള്‍ മാത്രമാണ് നെതന്യാഹുവിനെതിരെ വോട്ട് ചെയ്തു.
സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി തന്റെ സര്‍ക്കാരിന്റെ ദേശീയ ലക്ഷ്യങ്ങള്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി വെളിപ്പെടുത്തിയിരുന്നു. ഇറാനെ അണ്വായുധത്തിലേക്ക് കടക്കുന്നത് തടയുക, ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരിക തുടങ്ങിയ കാര്യങ്ങളാണ് നെതന്യാഹു മുന്നോട്ട് വെയ്ക്കുന്നത്.
നാല് വര്‍ഷത്തിനിടെ അഞ്ചാമത്തെ തിരഞ്ഞെടുപ്പ് ആണ് ഇസ്രായേലില്‍ നടന്നത്. തുടര്‍ച്ചയായ 12 വര്‍ഷത്തെ ഭരണത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് ബെഞ്ചമിന്‍ നെതന്യാഹു അധികാരഭൃഷ്ടനാവുന്നത്. ജൂണില്‍ പ്രധാനമന്ത്രിയായിരുന്ന നാഫ്തലി ബെന്നറ്റ് പാര്‍ലമെന്റ് പിരിച്ചുവിടുകയും വിദേശകാര്യ മന്ത്രി യെയ്ര്‍ ലാപിഡ് കാവല്‍ പ്രധാനമന്ത്രിയാവുകയുമായിരുന്നു.
ഇസ്രായേലില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ചിരുന്ന പ്രധാനമന്ത്രിയാണ് നെതന്യാഹു. 1996 -1999, 2009 -2021 കാലഘട്ടത്തിലാണ് ഇദ്ദേഹം പ്രധാനമന്ത്രി പദത്തിലിരുന്നത്. നവംബര്‍ ഒന്നിന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇടക്കാല പ്രധാനമന്ത്രി യായ്ര്‍ ലാപിഡിന്റെ നേതൃത്വത്തിലുള്ള സെന്റര്‍ ലെഫ്റ്റ് സഖ്യത്തെ മറികടന്നായിരുന്നു നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി അധികാരത്തിലെത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.