നിലപാട് കടുപ്പിച്ച് കേന്ദ്രം; കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയെ ഉള്‍പ്പെട്ടത്തണമെന്നാവശ്യപ്പെട്ട് കത്ത്

നിലപാട് കടുപ്പിച്ച് കേന്ദ്രം; കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയെ ഉള്‍പ്പെട്ടത്തണമെന്നാവശ്യപ്പെട്ട് കത്ത്

ന്യൂഡല്‍ഹി: സര്‍ക്കാര്‍ പ്രതിനിധിയെ കൊളീജിയത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. കേന്ദ്ര നിയമ മന്ത്രിയാണ് കത്ത് നല്‍കിയിരിക്കുന്നത്.

ഇതോടെ കേന്ദ്രവും കൊളീജിയവും തമ്മിലുള്ള തര്‍ക്കം വീണ്ടും രൂക്ഷമാകുമോയെന്നാണ് ആശങ്ക. ജഡ്ജി നിയമനത്തില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആവര്‍ത്തിച്ച് നല്‍കുന്ന ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ കേന്ദ്രം ബാധ്യസ്ഥരാണെന്നും കൊളീജീയം സര്‍ക്കാരിന് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു.

വിവിധ ഹൈക്കോടതികളിലേക്കുള്ള ജഡ്ജിമാരുടെ നിയമനത്തിനായുള്ള ശുപാര്‍ശ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കൊളീജിയം കൈമാറിയിരുന്നു. ഇതില്‍ അഭിഭാഷകനായ നാഗേന്ദ്ര രാമചന്ദ്ര നായികിനെ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശ കേന്ദ്രത്തിന് മൂന്നാമതും നല്‍കി കൊണ്ടാണ് അസാധാരണ നടപടി ഉണ്ടായത്. ആവര്‍ത്തിച്ച് നല്‍കുന്ന ശുപാര്‍ശ അംഗീകരിക്കാന്‍ കേന്ദ്രത്തിന് ബാധ്യത ഉണ്ടെന്നാണ് കൊളീജീയം ഓര്‍മിച്ചത്.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കേന്ദ്ര നിയമ മന്ത്രി കൊളീജിയത്തിന് കത്ത് നല്‍കിയിരിക്കുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.