അറുപത് വര്‍ഷത്തിനിടെ ഇതാദ്യം: ചൈനയുടെ ജനസംഖ്യാ നിരക്കില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്

അറുപത് വര്‍ഷത്തിനിടെ ഇതാദ്യം: ചൈനയുടെ ജനസംഖ്യാ നിരക്കില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്

ബീജിങ്: അറുപത് വര്‍ഷത്തിനിടെ ആദ്യമായി ചൈനയുടെ ജനസംഖ്യാ നിരക്കില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. 2022 ലെ അവസാനപാദ കണക്കുകള്‍ പ്രകാരം ചൈനയിലെ ആകെ ജനസംഖ്യ 1,411,750,000 ആണ്. 2021 ലെ ജനസംഖ്യാ നിരക്കില്‍ നിന്ന് 850,000 എണ്ണത്തിന്റെ കുറവാണ് 2022 ല്‍ സംഭവിച്ചിരിക്കുന്നതെന്ന് നാഷണല്‍ ബ്യൂറോ ഒഫ് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനയിലെ ജനന നിരക്ക് 9.56 മില്യണും മരണ നിരക്ക് 10.41 മില്യണുമാണ്. 1960 കളിലാണ് ജനസംഖ്യാ നിരക്കില്‍ വന്‍ വീഴ്ച ചൈന നേരിട്ടത്. മാവോ സെ തുങിന്റെ കാര്‍ഷിക നയങ്ങളെ തുടര്‍ന്നുണ്ടായ തകര്‍ച്ചയുടെ ഫലമായിട്ടായിരുന്നു അത്. അമിതമായ ജനസംഖ്യാ നിരക്കിനെ ഭയന്ന് 1980 കളില്‍ 'ഒറ്റക്കുട്ടി' നയം ചൈനീസ് സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കിയിരുന്നു. പിന്നീട് 2021 ല്‍ മൂന്ന് കുട്ടികള്‍ വരെയാകാം എന്ന് ഭേദഗതിയും കൊണ്ടു വന്നു. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് സര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുക്കാന്‍ ചൈനീസ് ജനത മടിക്കുന്നുവെന്നാണ്.

മൂന്ന് കുട്ടികള്‍ ജനിക്കുന്നത് വരെ സാമ്പത്തിക സഹായവും ചൈന നല്‍കുന്നുണ്ട്. ആദ്യത്തെ കുട്ടിക്ക് 3000 യുവാന്‍ എന്ന കണക്കിലാണ് നല്‍കുക. രണ്ടാമത്തെ കുട്ടിക്ക് മാസം 600 യുവാനും നല്‍കും.

എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയാക്കെയാണെങ്കിലും ജനസംഖ്യാ വളര്‍ച്ചയില്‍ അധികം വൈകാതെ ഇന്ത്യ ചൈനയെ മറികടക്കുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.