ഡല്‍ഹി മോഡല്‍ ലഖ്‌നൗവിലും: ഇടിച്ചു വീഴ്ത്തിയയാളുടെ മൃതദേഹവുമായി കാര്‍ നിര്‍ത്താതെ ഓടിയത് 10 കിലോമീറ്റര്‍; ഡ്രൈവര്‍ അറസ്റ്റില്‍

ഡല്‍ഹി മോഡല്‍ ലഖ്‌നൗവിലും: ഇടിച്ചു വീഴ്ത്തിയയാളുടെ മൃതദേഹവുമായി കാര്‍ നിര്‍ത്താതെ ഓടിയത് 10 കിലോമീറ്റര്‍; ഡ്രൈവര്‍ അറസ്റ്റില്‍

ലഖ്‌നൗ: വാഹനത്തിനടിയില്‍ കുടുങ്ങിയ മൃതദേഹം പത്തു കിലോമീറ്ററിലധികം വലിച്ചിഴച്ച കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. പുതുവര്‍ഷ ദിനത്തില്‍ യുവതിയെ കാറിടിച്ചശേഷം കിലോമീറ്ററുകളോളം വലിച്ചിഴച്ച സംഭവത്തിന് സമാനമായ സംഭവമാണ് ഇന്ന് ഉത്തര്‍പ്രദേശിലെ മഥുരയില്‍ ഉണ്ടായത്.

അജ്ഞാതന്റെ മൃതദേഹവുമായി പത്തു കിലോമീറ്ററോളം സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ ആളെ ഇടിച്ചു വീഴ്ത്തിയശേഷം വണ്ടി നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു എന്നാണ് വിവരം. ഡല്‍ഹി സ്വദേശി വീരേന്ദര്‍ സിംഗിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ മറ്റേതെങ്കിലും വാഹനാപകടത്തില്‍ മരിച്ചയാളിന്റെ മൃതദേഹം തന്റെ കാറില്‍ കുടുങ്ങിയതാകാമെന്നും മൂടല്‍മഞ്ഞ് കാരണം അറിയാതിരുന്നതാണെന്നും വീരേന്ദര്‍ പൊലീസിനോട് പറഞ്ഞു. മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ആഗ്രയില്‍ നിന്ന് പുലര്‍ച്ചെ നാലുമണിക്ക് നോയിഡയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു വിരേന്ദര്‍.

ഇയാള്‍ യമുന എക്സ്പ്രസ് വേയില്‍ മഥുരയ്ക്ക് സമീപത്തെ ടോള്‍ ബൂത്തില്‍ എത്തിയപ്പോഴാണ് കാറില്‍ മൃതദേഹം കുടുങ്ങിയത് സുരക്ഷാ ജീവനക്കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് കാര്‍ തടഞ്ഞ് വീരേന്ദറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സിസിടിവി ക്യാമറകള്‍ പരിശോധിച്ച് മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ഇക്കഴിഞ്ഞ ജനുവരി ഒന്നിന് പുലര്‍ച്ചെ ഡല്‍ഹിയില്‍ ഇരുപതുകാരിയായ അഞ്ജലി സിംഗിനെ കാറിടിച്ചുവീഴ്ത്തിയ ശേഷം 13 കിലോമീറ്റര്‍ വലിച്ചിഴച്ച സംഭവം വന്‍ വിവാദമാകാകയും കാറിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.