ഈ കുട്ടികളെ ബഹിരാകാശ ശിശുക്കള്‍ എന്ന് വിളിക്കും. ഇത്തരം കുട്ടികള്‍ ദീര്‍ഘകാലം ജീവിക്കുമോ, ഇല്ലയോ, എന്തൊക്കെ പ്രശ്നങ്ങളാണ് അവര്‍ക്കുള്ളത് തുടങ്ങിയ നിരവധി കാര്യങ്ങളില്‍ ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
ലണ്ടന്‍: കൃത്രിമ ബീജസങ്കലനം വഴി ബഹിരാകാശത്ത് മനുഷ്യ സൃഷ്ടിക്ക് ഒരുങ്ങുകയാണ് ശാസ്ത്രജ്ഞര്‍. ബ്രിട്ടീഷ് ശാസ്ത്രജ്ഞരാണ് നെതര്‍ലാന്‍ഡിലെ ഒരു ബഹിരാകാശ കമ്പനിയുമായി സഹകരിച്ച് ബഹിരാകാശത്ത് മനുഷ്യ കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ തയ്യാറെടുക്കുന്നത്.
സ്‌പേസ്‌ബോണ്‍ യുണൈറ്റഡ് എന്നാണ് നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പേര്. ഐവിഎഫ് ചികിത്സയിലൂടെ കുട്ടികള്‍ ജനിക്കുന്ന ബയോ സാറ്റലൈറ്റ് നിര്‍മ്മിക്കാനാണ് കമ്പനിയുടെ പദ്ധതി.
ഈ കുട്ടികളെ ബഹിരാകാശ ശിശുക്കള്‍ എന്ന് വിളിക്കും. ഈ ബയോ സാറ്റലൈറ്റിന്റെ ആദ്യ പരീക്ഷണ പറക്കല്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ നടന്നേക്കും. കാനഡയില്‍ നിന്നാണ് ഇത് വിക്ഷേപിക്കുക.
ഭാവിയില്‍ ബഹിരാകാശത്ത് സാധാരണ മനുഷ്യ പുനരുല്‍പാദന പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് സ്പേസ്ബോണ്‍ യുണൈറ്റഡിലെ ഡോ. എബര്‍ട്ട് എഡല്‍ബ്രോക്ക് പറഞ്ഞു.
എന്നാല്‍ അതിനുമുമ്പ് ബഹിരാകാശത്ത് ജനിക്കുന്ന കുട്ടികള്‍ ആരോഗ്യമുള്ളവരാണോ അല്ലയോ എന്നറിയാന്‍ കൃത്രിമ ബീജസങ്കലനം നടത്തണം. അത് ദീര്‍ഘകാലം ജീവിക്കുമോ, ഇല്ലയോ, എന്തൊക്കെ പ്രശ്നങ്ങളാണ് അവര്‍ക്കുള്ളത് തുടങ്ങിയ നിരവധി കാര്യങ്ങളില്‍ ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
ബഹിരാകാശത്ത് മനുഷ്യ പുനരുല്‍പ്പാദനം ശരിയായ രീതിയില്‍ നടത്തണമെന്ന് ഡോ.എഡല്‍ബ്രോക്ക് പറഞ്ഞു. ഭൂമിക്ക് പുറത്ത് മനുഷ്യവാസം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന അസ്ഗാര്‍ഡിയ എന്ന ബഹിരാകാശ രാഷ്ട്ര സംരംഭവും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
ബഹിരാകാശത്ത് കുട്ടികളെ ജനിപ്പിക്കുന്നതിന് മുമ്പ്, ഭ്രൂണങ്ങളെ കൃത്രിമമായി വികസിപ്പിക്കാന്‍ കഴിയുന്ന ജൈവ തലത്തില്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ അന്വേഷിക്കേണ്ടതുണ്ടെന്ന് അസ്ഗാര്‍ഡിയയുടെ മേധാവി ലെംബിറ്റ് ഒപിക് പറയുന്നു.
12 വര്‍ഷത്തിനുള്ളില്‍ മനുഷ്യന്‍ ബഹിരാകാശത്ത് ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കുമെന്ന് 2019 ല്‍ ഡോ.എഡല്‍ബ്രോക്ക് പറഞ്ഞിരുന്നു. 2031 ഓടെ ഈ പദ്ധതി പൂര്‍ത്തിയാകും. ഒരു തരത്തിലുമുള്ള പിഴവുകളുമില്ലാത്ത തുടക്കത്തില്‍ രണ്ട് പ്രസവങ്ങള്‍ ഉണ്ടാകണം എന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കൂടാതെ ബഹിരാകാശത്ത് ജനിക്കുന്ന ഒരു കുട്ടിക്ക് ഉയര്‍ന്ന അളവിലുള്ള പ്രകൃതിദത്ത വികിരണം സഹിക്കാന്‍ കഴിയും. എന്നാല്‍ ഗുരുത്വാകര്‍ഷണത്തിന്റെ അഭാവവും കൂടുതല്‍ റേഡിയേഷനും അവിടെ ജനിക്കുന്ന കുട്ടികളുടെ ആരോഗ്യ സ്ഥിതിയെ ബാധിക്കാനിടയുണ്ട്.
ഇതിനായുള്ള മുഴുവന്‍ പ്രക്രിയയും വളരെ സങ്കീര്‍ണമാണ്. ഗര്‍ഭിണിയായ ഒരു സ്ത്രീയില്‍ മാത്രം നമുക്ക് പരീക്ഷണം നടത്താന്‍ കഴിയില്ലെന്ന് ഡോക്ടര്‍ എഡല്‍ബ്രോക്ക് പറയുന്നു. 30 ഗര്‍ഭിണികളെങ്കിലും വേണം. എന്നാല്‍ അതിനു മുമ്പ് സുരക്ഷ പരിശോധിക്കാന്‍ എലികളില്‍ ഈ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.