മഹാരാഷ്ട്രയില്‍ വരും മണിക്കൂറുകളില്‍ കനത്ത മഴ; ശക്തമായ ഇടിമിന്നലുമുണ്ടാകുമെന്നും കാലാവസ്ഥ ഗവേഷണ കേന്ദ്രം

മഹാരാഷ്ട്രയില്‍ വരും മണിക്കൂറുകളില്‍ കനത്ത മഴ; ശക്തമായ ഇടിമിന്നലുമുണ്ടാകുമെന്നും കാലാവസ്ഥ ഗവേഷണ കേന്ദ്രം

മുംബൈ: മഹാരാഷ്ട്രയിലെ പല ജില്ലകളിലും വരും മണിക്കൂറുകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ ഗവേഷണ കേന്ദ്രം. മുംബൈ, താനെ, പാല്‍ഘര്‍ ജില്ലയിലാണ് വരും മണിക്കൂറുകളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക സാധ്യതയുള്ളത് തെക്കന്‍ കൊങ്കണ്‍ മുതല്‍ മധ്യ ഛത്തീസ്ഗഢ് വരെയുള്ള ഭാഗങ്ങളിലാണ് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രം അറിയിച്ചു.

നാസിക് അഹമ്മദ്നഗര്‍, സിഎച്ച് സംഭാജി നഗര്‍, ബീഡ്, ധൂലെ, നന്ദുര്‍ബാര്‍, ജല്‍ഗാവോ, പടിഞ്ഞാറന്‍ വിദര്‍ഭയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും കനത്ത മഴ പെയ്യും. വരും മണിക്കൂറിനുള്ളില്‍ ഈ പ്രദേശങ്ങളില്‍ ശക്തമായ ഇടിമിന്നലുമുണ്ടാകുമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

മേഘാവൃതമായ ആകാശത്തിനും, ഇടയ്ക്കിടെ 50-60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. റിപ്പോര്‍ട്ട് പ്രകാരം, മാര്‍ച്ച് 6-8-ന് മധ്യ ഇന്ത്യയിലും 6-9 വരെ മഹാരാഷ്ട്രയിലും മാര്‍ച്ച് 6-7-ന് രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.