വന്ദേഭാരത് എക്‌സ്പ്രസിന്റെ യാത്രാ സര്‍വീസ് 27 ന് ആരംഭിക്കും: ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ബുക്കിങ് ഉടന്‍

വന്ദേഭാരത് എക്‌സ്പ്രസിന്റെ യാത്രാ സര്‍വീസ് 27 ന് ആരംഭിക്കും: ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ബുക്കിങ് ഉടന്‍

തിരുവനന്തപുരം: ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ വന്ദേഭാരത് എക്‌സ്പ്രസിന്റെ യാത്രാ സര്‍വീസ് ആരംഭിക്കും. ഈ മാസം 25 നാണ് വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.

ഉദ്ഘാടനം കഴിഞ്ഞ് രണ്ടാം ദിവസമായ 27 ന് യാത്രാ സര്‍വീസ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടന്നുവരുന്നത്. വന്ദേഭാരത് സര്‍വീസ് ആരംഭിക്കുന്നതോടെ പല ട്രെയിനുകളുടെയും സമയത്തില്‍ മാറ്റം ഉണ്ടാകും.

അതിനിടെ വന്ദേഭാരത് ഉദ്ഘാടനം ഗംഭീരമാക്കാന്‍ റെയില്‍വേ നിര്‍ദേശം നല്‍കി. വിവിധ വിഭാഗങ്ങളില്‍ നിന്നു ജീവനക്കാരെ പരിപാടിയില്‍ പങ്കെടുപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. വന്ദേഭാരതിനുള്ളിലെ അനൗണ്‍സ്‌മെന്റ് സന്ദേശങ്ങള്‍ മലയാളത്തില്‍ റെക്കോര്‍ഡ് ചെയ്യാനായി ചെന്നൈ ഐസിഎഫില്‍ നിന്ന് അയച്ചുകൊടുത്തു. മെട്രോ മാതൃകയില്‍ അടുത്ത സ്റ്റേഷന്‍ സംബന്ധിച്ച അറിയിപ്പുകള്‍ കോച്ചിനുള്ളില്‍ ലഭിക്കും.

യാത്രാ സര്‍വീസ് എന്നുമുതല്‍ ആരംഭിക്കുമെന്ന പ്രഖ്യാപനം വരുന്നതോടെ ടിക്കറ്റ് റിസര്‍വ് ചെയ്തു യാത്ര ചെയ്യാം. അന്തിമ വിജ്ഞാപനം വന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെയിന്‍ ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ബുക്കിങ്ങിന് ലഭ്യമാകും. വന്ദേഭാരതില്‍ മികച്ച ഭക്ഷണം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഐആര്‍സിടിസി. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഭക്ഷണം വേണോ വേണ്ടയോ എന്നു തീരുമാനിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.