ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്സ് തോട്ടം കാണാനെത്തിയവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. ഈ വര്‍ഷം വിദേശികളടക്കം 3.7 ലക്ഷം വിനോദസഞ്ചാരികളാണ് ടുലിപ്സ് തോട്ടം സന്ദര്‍ശിച്ചത്. ഇതില്‍ മൂന്ന് ലക്ഷത്തിലധികം പേര്‍ രാജ്യത്ത് പുറത്ത് നിന്നുള്ള വിനോദസഞ്ചാരികളാണ്.
ജമ്മു കാശ്മീരിലെ സബര്‍വാന്‍ മലനിരകളുടെ താഴ്വാരത്തിലാണ് ടുലിപ്സ് പൂക്കള്‍ വിരിയുന്നത്. ഈ വര്‍ഷം ടുലിപ്സ് പൂന്തോട്ടത്തില്‍ 15 ലക്ഷം ടുലിപ് പൂക്കളാണ് ഉണ്ടായിരുന്നത്. വിനോദ സഞ്ചാരികളുടെ പ്രവാഹമാണ് പൂന്തോട്ടത്തിലുണ്ടയിരുന്നത്. തായ്ലന്‍ഡ്, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളും പൂന്തോട്ടം സന്ദര്‍ശിക്കാനെത്തിയിരുന്നു.
കാശ്മീരിലെ ടൂറിസം മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ടുലിപ് പൂന്തോട്ടം നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 3.60 ലക്ഷം പേരാണ് ടുലിപ്സ് പൂന്തോട്ടം സന്ദര്‍ശിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.