യഹൂദകഥകൾ -ഭാഗം 6 (മൊഴിമാറ്റം : മാർ ജോസഫ് കല്ലറങ്ങാട്ട് )

യഹൂദകഥകൾ -ഭാഗം 6  (മൊഴിമാറ്റം : മാർ ജോസഫ് കല്ലറങ്ങാട്ട് )

Go ahead God, hit him again

ഒരു യഹൂദ സ്കൂളിന്റെ ബോർഡ് ഓഫ് ട്രസ്റ്റീസ് മീറ്റിംഗ് നടക്കുന്നു. ബോർഡ് മെമ്പേഴ്‌സ് എല്ലാവരും എത്തി . ജീർണ്ണിച്ചു നിലം പതിക്കാറായിരുന്ന സ്കൂൾ കെട്ടിടത്തിന്റെ ശോചനീയാവസ്ഥയാണ് ചർച്ചാവിഷയം. കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ ചെയ്തേ പറ്റൂ. റബ്ബി എഴുന്നേറ്റുനിന്നു എല്ലാവരോടും യാചനാരൂപത്തിൽ അഭ്യർത്ഥിച്ചു. നിങ്ങൾ ഉദാരമായി സംഭാവന ചെയ്യണം.

വളരെ വിചിത്രമെന്നു പറയട്ടെ. ഒരിക്കലും ഒരു സംഭാവനയും നൽകാത്ത ഒരു ബോർഡ് മെമ്പർ എഴുന്നേറ്റു നിന്നു പറഞ്ഞു: റബ്ബി ഞാൻ 500 ഡോളർ നൽകാം. അദ്ദേഹം ഇരിക്കുന്നതിനുമുമ്പേ കെട്ടിടത്തിന്റെ മുകൾഭാഗം കുറെ ഇടിഞ്ഞുവീണു . അയാളുടെ നെറ്റി മുറിഞ്ഞു. നെറ്റി തുടച്ചുകൊണ്ട് അയാൾ പറഞ്ഞു: ഞാൻ ആയിരം ഡോളർ നൽകേണ്ടതായിരുന്നു എന്ന് തോന്നുന്നു .

മീറ്റിങ്ങിൽ പങ്കെടുത്തുകൊണ്ടിരുന്ന മറ്റൊരു മെമ്പർ പറഞ്ഞു: Go ahead God, hit him again, ദൈവമേ നിറുത്തരുത്, അവന്റെ തലയിൽ ഇനിയും സീലിംഗ് ഇടിഞ്ഞു വീഴട്ടെ.

യഹൂദകഥകൾ -ഭാഗം 5 - പിൻതുടരുക (Chase)

യഹൂദകഥകൾ ഭാഗം 4 - അനസ്തേഷ്യ ആവശ്യമില്ലാത്ത യഹൂദൻ യഹൂദകഥകൾ

യഹൂദകഥകൾ ഭാഗം 4 - അനസ്തേഷ്യ ആവശ്യമില്ലാത്ത യഹൂദൻ

യഹൂദകഥകൾ ഭാഗം 3 - എന്റെ മരിച്ചടക്ക്

യഹൂദകഥകൾ ഭാഗം 2 - അനാഥനായ ജ്ഞാനി യഹൂദകഥകൾ ഭാഗം 1 - രണ്ടാമത്തെ കോട്ടിന്റെ രഹസ്യം



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.